റാഞ്ചി:ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ രാജിവച്ചു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതിനെ തുടർന്നാണ് രാജി. സംസ്ഥാന ഗതാഗത മന്ത്രി ചാമ്പായ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഹേമന്ദ് സോറനെ ഇഡി കസ്റ്റഡിയിൽ എടുത്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ മണിക്കൂറുകളോളം സോറനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഇഡിയുടെ അറസ്റ്റ് ഉറപ്പിച്ചതോടെ അദ്ദേഹം രാജിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥർക്കൊപ്പം എത്തിയാണ് അദ്ദേഹം രാജിക്കത്ത് കെെമാറിയത്.
Discussion about this post