ന്യൂഡൽഹി: ജ്ഞാൻവാപി മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി കോടതി അനുമതി നൽകിയതിന് പിന്നാലെ വർഗ്ഗീയ പ്രചാരണവുമായി പാക് മാദ്ധ്യമം. പാകിസ്താനിലെ പ്രമുഖ പത്രമായ ദി ഡോൺ ആണ് വർഗ്ഗീയ പ്രചാരണവുമായി രംഗത്ത് എത്തിയിട്ടുള്ളത്. ഇന്ത്യയിലെ ഹിന്ദുക്കൾ അപകടത്തിലാണെന്നാണ് പത്രത്തിന്റെ വാദം.
ഇന്നലെയാണ് ജ്ഞാൻവാപിയിൽ പൂജ നടത്താൻ ഹിന്ദുക്കൾക്ക് കോടതി അനുമതി നൽകിയത്. മന്ദിരത്തിൽ നടത്തിയ ആർക്കിയോളജിക്കൽ സർവ്വേയുടെ പരിശോധനയിൽ നേരത്തെ ഇവിടെ ക്ഷേത്രം നിലനിന്നിരുന്നതായി വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. എന്നാൽ ഹിന്ദുക്കൾ മുസ്ലീങ്ങളുടെ ആരാധനാലയങ്ങൾ മുഴുവൻ കയ്യടക്കുകയാണെന്നാണ് ഡോണിന്റെ വാദം.
നേരത്തെ അയോദ്ധ്യയിൽ മുസ്ലീങ്ങളുടെ ആരാധനാലയം പിടിച്ചെടുത്ത് ക്ഷേത്രം നിർമ്മിച്ചു. ഇവിടെ ആരാധനയും ആരംഭിച്ചു. ഇതിന് പിന്നാലെയാണ് മറ്റൊരു ആരാധനലായം ആയ ജ്ഞാൻവാപി മസ്ജിദും സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഇതോടെ ഇന്ത്യയിലെ 21 കോടിയോളം വരുന്ന മുസ്ലീങ്ങൾ അവരുടെ ഭാവിയെക്കുറിച്ച് ഓർത്ത് ആശങ്കയിലാണെന്നും മാദ്ധ്യമം നൽകിയ വാർത്തയിൽ പറയുന്നു.
വാരണാസി ജില്ലാ കോടതിയാണ് ഹിന്ദു വിഭാഗം നൽകിയ ഹർജിയിൽ ആരാധനയ്ക്ക് അനുമതി നൽകിയത്. മന്ദിരത്തിന് താഴെ 10 നിലവറകൾ പൂട്ടിയിട്ടിട്ടുണ്ട്. ഇതിന് മുൻപിൽ ആരാധന നടത്താൻ ആണ് അനുമതി. മന്ദിരത്തിൽ നടത്തിയ പരിശോധനയിൽ വിഹ്രങ്ങളും ക്ഷേത്രത്തിന്റെ ഭാഗങ്ങളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആരാധന നടത്താൻ ഉത്തരവിട്ടത്.
Discussion about this post