ന്യൂഡൽഹി; കേന്ദ്ര ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്ർശിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. രാഷ്ട്രപതി ഭവനിലെത്തിയാണ് കേന്ദ്രമന്ത്രി ദ്രൗപതി മുര്‍മുവിനെ സന്ദർശിച്ചത്. സഹമന്ത്രിമാരായ ഡോ ഭഗവത് കിഷന്റാവു കരാഡ്, പങ്കജ് ചൗധരി എന്നിവരും ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയെ അനുഗമിച്ചിരുന്നു. വസതിയിലെത്തിയ കേന്ദ്രമന്ത്രിയ്ക്ക് മധുരം നൽകി ശുഭാശംസകളേകിയാണ് രാഷ്ട്രപതി അയച്ചത്.
രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഉടന്‍ നടക്കാന്‍ പോവുകയാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക.നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്.11 മണിക്കാണ് ബജറ്റ് അവതരണം. കൂടുതല്‍ ക്ഷേമ പദ്ധതികള്‍ അവതരിപ്പിച്ചേക്കും.
ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചിരുന്നു
Discussion about this post