ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആശാവർക്കർമാരെയും അങ്കണവാടി ജീവനക്കാരെയും ഉൾപ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ.സാമൂഹ്യനീതി വലിയൊരു രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു. നമ്മുടെ സർക്കാരിനെ സംബന്ധിച്ചിടത്തോളം സാമൂഹ്യനീതി ഫലപ്രദവും അനിവാര്യവുമായ ഭരണ മാതൃകയാണെന്ന് അവർ കൂട്ടിച്ചേർത്തു.
വലിയ പദ്ധതികളുടെ ഗുണഫലം ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാനായിട്ടുണ്ട്. അർഹരായവർക്ക് പണം അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിച്ചു. തൊഴിൽ സാധ്യതകൾ വർധിപ്പിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് കേന്ദ്ര ധനമന്ത്രി. ഒരു രാജ്യം ,ഒരു മാർക്കറ്റ് എന്ന ലക്ഷ്യത്തിൽ ജി എസ് ടിക്ക് വലിയ പങ്കുണ്ട്. 43 കോടി മുദ്രാവായ്പകൾ അനുവദിച്ചു. സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കി. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിൽ നിർണ്ണായകമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post