ന്യൂഡൽഹി: വികസിത ഭാരതത്തെ ശക്തിപ്പെടുത്തുന്നതാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് നൂതരനവും എല്ലാം ഉൾക്കൊള്ളുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് അവതരണത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂതനവും എല്ലാത്തിനെയും ഉൾക്കൊള്ളുന്നതുമായിരുന്നു ഇടക്കാല ബജറ്റ്. ഭരണത്തുടർച്ചയുടെ ആത്മവിശ്വാസം ബജറ്റിലുണ്ട്. വികസിത ഭാരതത്തിന്റെ നാല് സ്തംഭങ്ങളായ യുവാക്കൾ, ദരിദ്രർ, സ്ത്രീകൾ, കർഷകർ എന്നിവരെ ശക്തിപ്പെടുത്തും. 2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ബജറ്റ് ഉറപ്പ് നൽകുന്നുവെന്നും ധനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.
‘യുവ ഇന്ത്യയുടെ യുവാഭിലാഷങ്ങളുടെ പ്രതിഫലനമാണ് ഈ ബജറ്റ്. പാവങ്ങളുടെയും ഇടത്തരക്കാരുടെയും ശാക്തീകരണത്തിനും അവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ബജറ്റ് ഊന്നൽ കൊടുക്കുന്നത്. പാവങ്ങൾക്കായി രണ്ട് കോടിയിലധികം വീടുകൾ നിർമിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആശ, അംഗൻവാടി പ്രവർത്തകർക്കും ആയുഷ്മാൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post