ചണ്ഡീഗഡ്:പഞ്ചാബില്‍ അതിര്‍ത്തി രക്ഷാ സേനയും എസ്ടിഎഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ വന്‍ ഹെറോയിന്‍ ശേഖരം പിടികൂടി.3.432 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഗുരുദാസ്പൂരിലെ ദിധോവല്‍ ഗ്രമാത്തിലെ ഒരു വീട്ടില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ 5 മണിയോടെ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്. പ്ലാസ്റ്റിക്ക് കവറില്‍ ഒളിപ്പിച്ച ശേഷം ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു ഹെറോയിന്‍ . ഇതിന് മുകളിലായി മെറ്റല്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ഹുക്ക് ഘടിപ്പിച്ചിരുന്നതായും ബിഎസ്എഫ് പുറത്തുവിട്ട വാര്‍ത്താക്കുറുപ്പില്‍ പറയുന്നു.
ബിഎസ്എഫിന്റെയും എസ്ടിഎഫിന്റെയും സംയുക്ത പ്രവര്‍ത്തനത്തിലൂടെ രാജ്യ അതിര്‍ത്തിയിലൂടെ മയക്കുമരുന്ന് കടത്താനുള്ള ഒരു ശ്രമം കൂടി വിജയകരമായി പരാജയപ്പെടുത്തിയിരിക്കുകയാണ്.നേരത്തെ ബിഎസ്എഫും പഞ്ചാബ് പോലീസും സംയുക്തമായി തര്‍ന്‍ തരണ്‍ ജില്ലയിലെ കൃഷിയിടത്തില്‍ നിന്ന് തകര്‍ന്ന നിലയില്‍ പാകിസ്താന്‍ ഡ്രോണ്‍ കണ്ടെടുത്തിരുന്നു.
Discussion about this post