ന്യൂഡല്‍ഹി:തണുത്ത് വിറച്ച് രാജ്യ തലസ്ഥാനം. കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് രൂപപ്പെട്ടത്. ഇതേ തുടര്‍ന്ന് ആളുകള്‍ക്ക് കാഴ്ചയ്ക്ക് വരെ പ്രയാസം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂടല്‍ മഞ്ഞില്‍ റോഡ് ഗതാഗതത്തെ സാരമായി ബാധിക്കുകയും ചെയ്തു. നിരവധി ട്രെയിന്‍ , വിമാന സര്‍വീസുകളും തടസപ്പെട്ടു.
ഡല്‍ഹിയിലെയും കിഴക്കന്‍ ഉത്തര്‍പ്രദേശിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശൈത്യം രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞും അനുഭവപ്പെട്ടു.
ഫെബ്രുവരി ഒന്നിന് ഡല്‍ഹിയില്‍ കുറഞ്ഞ താപനില 12.3 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 18.6 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.വരും ദിവസങ്ങളില്‍ മൂടല്‍മഞ്ഞിന്റെ സാന്ദ്രത കുറയും. കൂടാതെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 4 വരെ ദേശീയ തലസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്
Discussion about this post