കാലിഫോർണിയ: ലോസ് ആഞ്ചലീസിലെ സ്വപ്‌നഭവനത്തിൽ നിന്ന് താമസം മാറ്റി നടി പ്രിയങ്ക ചോപ്രയും കുടുംബവും. വീട് താമസയോഗ്യമല്ലാതായതോടെയാണ് പ്രിയങ്കയും ഭർത്താവും ഗായകനുമായ നിക്ക് ജോനാസും വീട് മാറിയത്. വീടിന്റെ പലഭാഗത്തുമുള്ള ചോർച്ചയും പൂപ്പൽബാധയുമാണ് ഇരുവരുടേയും വീടുമാറ്റത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാത്രമല്ല, വീട് തങ്ങൾക്ക് വിറ്റ മുൻ ഉടമസ്ഥർക്കെതിരെ ഇരുവരും കേസും ഫയൽ ചെയ്തിട്ടുണ്ട്. വിവാഹശേഷം 2019-ലാണ് പ്രിയങ്കയും നിക്കും ലോസ് ആഞ്ജലിസിൽ സ്വപ്നഭവനം സ്വന്തമാക്കിയത്.
ഏഴ് ബെഡ്റൂമുകൾ, ഒൻപത് ബാത്റൂമുകൾ, താപനിലയെ നിയന്ത്രിക്കാനാവുന്ന വൈൻ സെല്ലറുകൾ, ഷെഫിനായുള്ള അടുക്കള, ഹോം തിയേറ്റർ, ബൗളിംഗ് അലൈ, സ്പാ, സ്റ്റീം ഷവർ, ജിം, ബില്യാർഡ്സ് റൂം, എന്നിവ ഈ വീട്ടിലുണ്ട്.ഇന്ത്യൻ രൂപയിൽ 166 കോടി രൂപയിൽ അധികം വരും ഈ വീടിന്റെ വില.
തുടർച്ചയായി ചോർച്ചകൾ ഉണ്ടാവുന്നുണ്ടായിരുന്നു. ഇതേ തുടർന്ന് ആ ഭാഗങ്ങളിൽ പൂപ്പൽ വളരാൻ തുടങ്ങി. അതുകൊണ്ട് ഇവിടെ താമസിക്കാൻ പോലും സാധ്യമല്ലാതായി.ബാർബെക്യു ഏരിയയിൽ വരെ ഈ ചോർച്ചയുണ്ടായിരുന്നു. ഇന്റീരിയർ ലിവിംഗ് ഏരിയയുടെ ഒരു പോർഷൻ തന്നെ ഈ ചോർച്ച കാരണം തകരാറില്ലായിരുന്നു. വാട്ടർപ്രൂഫിനായി ചെലവിട്ടത് പന്ത്രണ്ട് കോടി രൂപയായിരുന്നുവെന്നും, എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനായി ഇരുപത് കോടിയാണ് ചെലവായതെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post