ന്യൂഡൽഹി: ജി 20 യിൽ ആഫ്രിക്കയെ ഉൾപ്പെടുത്തിയ ഇന്ത്യൻ നീക്കത്തെ കുറിച്ച് നന്ദി പറയാത്ത ഒരു ആഫ്രിക്കൻ രാജ്യമോ അവരുടെ വിദേശകാര്യ മന്ത്രിമാരോ ഇല്ല എന്ന് വെളിപ്പെടുത്തി ഇന്ത്യൻ വിദേശ കാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ. “ഇന്ത്യ ആൻഡ് ദി ഫ്യൂച്ചർ ഓഫ് ജി20: ഷേപ്പിംഗ് പോളിസിസ് ഫോർ എ ബെറ്റർ വേൾഡ്” എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസാണ് പരിപാടി സംഘടിപ്പിച്ചത്.
ആഫ്രിക്കയുടെ ഉയർച്ചയിലെ ഒരു വലിയ ചുവടുവയ്പ്പായി മുഴുവൻ ആഫ്രിക്കൻ രാജ്യങ്ങളും ഇതിനെ കണ്ടു . ആ മുൻകൈ എടുക്കലിനെ കുറിച്ച് ഞങ്ങളോട് നന്ദി പറയാത്ത ഒരൊറ്റ ആഫ്രിക്കൻ പ്രസിഡൻ്റോ പ്രധാനമന്ത്രിയോ വിദേശകാര്യ മന്ത്രിയോ ഇല്ല. ആഫ്രിക്കയ്ക്ക് ഒരു ശബ്ദം ഉണ്ടായിരിക്കണം എന്നുള്ള ഒരു പൊതുവികാരം ഇന്ന് എല്ലാവര്ക്കും ഉണ്ട്.
വാസ്തവത്തിൽ, വളരെ രസകരമായ രീതിയിൽ, ഇത് , യുഎൻ പരിഷ്കരണത്തെ കുറിച്ചും ഒരു സംവാദത്തിന് തുടക്കമിട്ടു . G-20 പോലെയുള്ള ഒരു സംവിധാനത്തിന് ഒരു അംഗത്തെ ചേർക്കാൻ കഴിയുമെങ്കിൽ, തീർച്ചയായും ഇത് മറ്റ് സംഘടനകൾക്കും ആകാവുന്നതേയുള്ളൂ ഏറ്റവും കുറഞ്ഞത് ഐക്യരാഷ്ട്രസഭയ്ക്കെങ്കിലും ജയശങ്കർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ജി 20 സമ്മേളനത്തിന്റെ വിജയത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭ പ്രസിഡന്റ് വരെ പ്രശംസിച്ചു സംസാരിച്ചു എന്നും ജയശങ്കർ വെളിപ്പെടുത്തി. ഇത് ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു
Discussion about this post