ന്യൂഡൽഹി:എൽ കെ അദ്വാനിക്ക് ഭാരതരത്ന നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രിയും ബിജെപിയും അദ്വാനിയെ വളരെ വൈകിയാണ് ഓർത്തതെന്ന് ഡൽഹി കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. ബി.ജെ.പി ഇന്ന് ഈ നിലയിലായത് അദ്വാനി കാരണമാണ്. അദ്ദേഹത്തിന് ആശംസകളെന്ന് സന്ദീപ് ദീക്ഷിത് പറഞ്ഞു.
ശിവസേനയും (ഉദ്ധവ് വിഭാഗം) തീരുമാനത്തെ സ്വാഗതം ചെയ്തു.ലാൽ കൃഷ്ണ അദ്വാനിക്ക് ഭാരതരത്നം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ അറിഞ്ഞത് ഇപ്പോഴാണ്. ഇത് വലിയ സന്തോഷമുള്ള കാര്യമാണ്. എളിമയുടെ രാഷ്ട്രീയമാണ് അദ്ദേഹം എല്ലായ്പ്പോഴും ചെയ്തത്, എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ വീർ സവർക്കറിനും ബാലാസാഹേബ് താക്കറെയ്ക്കും എപ്പോൾ ലഭിക്കും. ഭാരതരത്നയെന്ന് ശിവസേന (ഉദ്ധവ് വിഭാഗം ) ചോദിച്ചു.
ഇന്ന് രാവിലെയാണ് എൽകെ അദ്വാനിയെ ഭാരതരത്‌ന നൽകി ആദരിക്കുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 96 -ാം വയസ്സിലാണ് രാജ്യത്തിൻറെ പരമോന്നത സിവിലിയൻ അവാർഡ് അദ്വാനിയെ തേടിയെത്തുന്നത്. പൊതുരംഗത്തെ സംഭാവന പരിഗണിച്ചാണ് ഭാരതരത്‌ന സമ്മാനിക്കുന്നത്.
എൽകെ അദ്വാനിയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. രാജ്യ വികസനത്തിന് അദ്വാനി നൽകിയത് മഹത്തായ മാതൃകകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രത്തെ സേവിക്കാനായി ജീവിതം മാറ്റിവെച്ച് വ്യക്തിയാണ് എൽ കെ അദ്വാനി എന്നും, രാജ്യത്തിൻറെ വികസനത്തിനായി അദ്ദേഹം നൽകിയ സംഭവനകൾ ബൃഹത്താണ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. താഴേത്തട്ട് മുതൽ ഉപപ്രധാനമന്ത്രി എന്ന നിലയിൽ വരെ രാഷ്ട്രത്തെ സേവിച്ച ജീവിതമാണ് അദ്വാനിയുടേതെന്നും മോദി കൂട്ടിച്ചേർത്തു.
ഞങ്ങളുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച രാഷ്ട്ര തന്ത്രജ്ഞനാണ് അദ്വാനിജീ. നമ്മുടെ ആഭ്യന്തര മന്ത്രിയായി അദ്ദേഹം മികച്ച പ്രവർത്തനം നടത്തി. അദ്ദേഹത്തിൻറെ പാർലമെൻററി ഇടപെടലുകൾ എല്ലായ്പ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചകൾ നിറഞ്ഞതുമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post