തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും. ബജറ്റിന് ഒരു ദിവസം ബാക്കിനിൽക്കെ,തന്റെ പക്കൽ മാന്ത്രിക വടിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേന്ദ്രബജറ്റിനെ പഴയ കാര്യങ്ങൾ അതുപോലെ കോപ്പി പേസ്റ്റ് അടിച്ച ബജറ്റാണിതെന്നായിരുന്നു മന്ത്രി വിമർശിച്ചിരുന്നത്.സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ ഒന്നുമില്ല. ഉത്പാദനകുറവിനെ മറികടക്കാൻ പദ്ധതികൾ പ്രഖ്യാപിക്കേണ്ടിയിരുന്നു. തൊഴിൽ, വരുമാന അവസരങ്ങൾ കൂട്ടണമായിരുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയും, പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് നാളത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റിൽ നടപടികളുണ്ടാകും. മദ്യത്തിനടക്കം നികുതി നിരക്കുകൾ വലിയ രീതിയിൽ കൂടാനിടയില്ല.
Discussion about this post