ചത്തീസ്ഖഢ്: ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ രണ്ട് പേർ പഞ്ചാബ് പോലീസിന്റെ പിടിയിൽ. ഗായകൻ സിദ്ധു മുസ്വാലയെ കൊലപ്പെടുത്തിയ പ്രതികൾക്ക് ഒളിവിൽ പോകാൻ രഹസ്യ സങ്കേതങ്ങൾ തരപ്പെടുത്തി നൽകിയവരാണ് പിടിയിലായത്.
മൻദീപ് സിംഗ് എന്ന ഛോട്ടാ മണി, ഇയാളുടെ കൂട്ടാളിയായ ജതീന്ദർ സിംഗ് എന്നിവരാണ് പിടിയിലായത്. രണ്ട് തോക്കുകൾ, 12 വെടുയുണ്ടകൾ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തതായി ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. സിരാക്പൂർ പ്രദേശത്ത് ഛോട്ടാ മണിയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പഞ്ചാബ് പോലീസിന്റെ ഭീകരവാദ വിരുദ്ധ സംഘം നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്.
ഇരുവരും ലോറൻസ് ബിഷ്‌ണോയി സംഘത്തിനും ഗോൾഡി ബ്രാർ സംഘത്തിനും വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണെന്നും പോലീസ് വ്യക്തമാക്കി. ഇവർക്കെതിലിരെ ചത്തീസ്ഖഢിലും ഹരിയാനയിലുമായി കൊലപാതക ശ്രമം, പിടിച്ചുപറി, കവർച്ച, ആയുധ നിയമങ്ങൾക്കുള്ളിൽ വരുന്ന കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
Discussion about this post