അഹമ്മദാബാദ്: വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഇസ്ലാമിക പ്രഭാഷകൻ മുഫ്തി സൽമാൻ അസ്ഹരിയെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. മുംബൈയിൽ വച്ചാണ് അറസ്റ്റിലെടുത്തത്. ഇാളുടെ അറസ്റ്റിന് പിന്നാലെ നൂറുകണക്കിന് അനുയായികൾ പോലീസ് സ്‌റ്റേഷൻ വളഞ്ഞ് ആക്രമണത്തിന് മുതിർന്നു. ഇതോടെ പോലീസ് ലാത്തി വീശി.
ഇസ്ലാമിക പണ്ഡിതന്റെ വിവാദപ്രസംഗവുമായി ബന്ധപ്പെട്ട പരിപാടിയുടെ പ്രാദേശിക സംഘാടകരായ മുഹമ്മദ് യൂസഫ് മാലെക്, അസിം ഹബീബ് ഒഡേദര എന്നിവരെ ഗുജറാത്ത് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, പുരോഹിതനെ പിടികൂടാൻ ഗുജറാത്ത് പോലീസ് മഹാരാഷ്ട്ര പോലീസിന്റെ സഹായം തേടുകയായിരുന്നു.
ജനുവരി 31ന് രാത്രി ജുനഗഡിലെ മോക്ല്യ മൈതാനിയിൽ വെച്ച് മുംബൈയിൽ നിന്നുള്ള ഇസ്ലാമിക പ്രഭാഷകനായ അസ്ഹരി നടത്തിയ പ്രസംഗത്തിൽ വിവാദ പ്രസ്താവനകൾ ചർച്ചയായിരുന്നു. മൗലാന അസ്ഹരിയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പരാതികളും ഉയർന്നു. ഇതോടെയാണ് പോലീസ് എഫ്‌ഐആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
Discussion about this post