പുട്ടും കടലയും പുട്ടും പയറുമെല്ലാം നമ്മൾ മലയാളികൾക്ക് ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണങ്ങളാണ്. പിറ്റേന്ന് പുട്ടാണെങ്കിൽ നമ്മൾ തലേന്നെ പയറുവർഗങ്ങളിലേതെങ്കിലും വെള്ളത്തിൽ കുതിർത്ത് വയ്ക്കാറുണ്ട്. എന്നാൽ ഇങ്ങനെ പയർ വർഗങ്ങൾ കുതിർത്ത് വയ്ക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ
പാചകം ചെയ്യുന്നതിന് മുമ്പ് പയർ വർഗങ്ങൾ കുതിർക്കുമ്പോൾ അവ വെള്ളം ആഗിരണം ചെയ്യുകയും മൃദുവാക്കുകയും ചെയ്യുന്നു. കുതിർത്ത് വെച്ച പയർ വർഗങ്ങൾ പാചകം വേഗത്തിലാക്കാൻ സാഹായകമാകുന്നതാണ്.
പയർ വർഗങ്ങളിൽ ഒലിഗോസാക്രറൈഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന് ദഹിപ്പിക്കാൻ പ്രയാസമാണ്. നമ്മുടെ വൻകുടലിലെ ബാക്ടീരിയകൾ അവയെ തകർക്കുന്നു. പക്ഷേ അതിന്റെ ഫലമായി ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുന്നു. പയർ വയർ വീർക്കുന്നതിനോ ഗ്യാസ് ഉണ്ടാക്കുന്നതിനോ കാരണമാകുന്നതായി നിങ്ങൾ കരുതുന്നുവെങ്കിൽ കുതിർത്ത് വെയ്ക്കുന്നത് നല്ലതാണ്.
പയർ വർഗങ്ങളിൽ കഴിക്കാൻ പാടില്ലാത്ത ചില അഴുക്കുകളോ വസ്തുക്കളോ ഉണ്ടാവാം. കുതിർക്കുന്നത് അവ നീക്കാൻ സഹായിക്കുന്നു. കുതിർത്ത ശേഷം ആ വെള്ളം മറിച്ച് കളിയാം
പയർ പരിപ്പു വർഗ്ഗങ്ങളിൽ അടങ്ങിയിരിക്കുന്ന ഫിറ്റിക് ആസിഡ്, ഇരുമ്പ്, സിങ്ക്, മഗ്‌നീഷ്യം തുടങ്ങിയവയെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുകയും തന്മൂലം ധാതുക്കളുടെ അഭാവത്തിന് ഇടയാക്കുകയും ചെയ്യുന്നു. പയറും പരിപ്പുമെല്ലാം കുതിർത്തും മുളപ്പിച്ചും പുളിപ്പിച്ചും കഴിക്കുന്നത് ഫിറ്റിക് ആസിഡിന്റെ അളവിനെ കുറയ്ക്കാൻ സഹായിക്കുന്നു.
പയറിലും പരിപ്പിലും അടങ്ങിയ ലെക്ടിനുകൾ ദഹനത്തെ തടസ്സപ്പെടുത്തുന്നതും ദഹനപ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നു. പയറും പരിപ്പുമെല്ലാം രാത്രി മുഴുവൻ കുതിർത്ത് നന്നായി പാകം ചെയ്തു കഴിക്കുന്നത് അവയിലെ ലെക്ടിന്റെ അംശം കുറയ്ക്കുകയും ശരിയായ ദഹനം ഉണ്ടാക്കുകയും ചെയ്യുന്നു.
Discussion about this post