ചൊവ്വാഴ്ചയാണ് മലപ്പുറം കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പി വി അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന കാര്യം കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചത്. ലൈസൻസ് ഇല്ലാതെ എങ്ങനെയാണ് പാർക്ക് പ്രവർത്തിക്കുക എന്ന് ചോദിച്ച ഹൈക്കോടതി വിഷയത്തിൽ സർക്കാർ വെള്ളിയാഴ്ച തന്നെ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കി അല്പസമയത്തിനുശേഷം പി വി അൻവറിന്റെ ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്.
ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ വലിയ വായിൽ പുകഴ്ത്തി കൊണ്ടാണ് പി വി അൻവർ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മുൻപെങ്ങും ഇല്ലാത്ത വിധം കൃത്യതയോടെയും ഊർജ്ജസ്വലതയോടെയും ആണ് പ്രവർത്തിക്കുന്നതെന്ന് അൻവർ പോസ്റ്റിൽ അഭിപ്രായപ്പെടുന്നു. ഇതിനെല്ലാം പിന്നിൽ മുഹമ്മദ് റിയാസിന്റെ കഠിനാധ്വാനം ആണെന്നും അൻവർ സൂചിപ്പിച്ചു. മാദ്ധ്യമങ്ങൾ മുഹമ്മദ് റിയാസിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ അവരുടെ ഏറിലൊന്നും സഖാവ് മുഹമ്മദ് റിയാസ് വീഴില്ല എന്നും അൻവർ വ്യക്തമാക്കുന്നു.
പി വി അൻവറിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ പരിഹാസമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ഉയരുന്നത്. പാർക്കിന് ലൈസൻസ് ഇല്ല എന്ന് കോടതി കണ്ടെത്തിയപ്പോൾ ടൂറിസം മന്ത്രിയായ മരുമകനെ സോപ്പിട്ടുകൊണ്ട് കാര്യം നേടാൻ അൻവർ ശ്രമിക്കുക ആണെന്നാണ് ജനങ്ങൾക്കിടയിൽ നിന്നും പരിഹാസമുയരുന്നത്. യാതൊരു ലൈസൻസും ഇല്ലാതെ പാർക്ക് പ്രവർത്തിപ്പിക്കുന്ന പി വി അൻവറിനെതിരെ വെള്ളിയാഴ്ച സർക്കാർ ഹൈക്കോടതിയിൽ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നാണ് ഇപ്പോൾ കേരളത്തിലെ ജനങ്ങൾ ഉറ്റു നോക്കുന്നത്.
പി വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം,
ഒരു കൂട്ടം മാധ്യമപ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് മന്ത്രി സ:മുഹമ്മദ് റിയാസിന്റെ പിന്നാലെയുണ്ട്.
ഊണിലും,ഉറക്കത്തിലും അവർക്ക് ചിന്ത റിയാസിനെ കുറിച്ചാണ്.
റിയാസിനെ ടാർജ്ജറ്റ് ചെയ്ത് പ്രവർത്തിക്കാൻ വേണ്ടി മാത്രം അസൈൻ ചെയ്യപ്പെട്ട മാപ്രകൾ പോലുമുണ്ട് ഇന്ന് കേരളത്തിൽ.
കാര്യം മറ്റൊന്നുമല്ല.
പൊതുമാരമത്ത് വകുപ്പ് അത്ര മാത്രം കൃത്യതയോടെ,ഊർജ്ജ്വസ്വലതയോടെ ഇന്നിവിടെ പ്രവർത്തിക്കുന്നുണ്ട്.
മുൻപെങ്ങുമില്ലാത്തവിധം നിരവധി വികസന പദ്ധതികൾ പൊതുമരാമത്ത് വകുപ്പും,ടൂറിസം വകുപ്പും ഇന്ന് നടപ്പിലാക്കി വരുന്നുണ്ട്.നമ്മുടെ നാടിന്റെ മുഖഛായ തന്നെ മാറ്റിയെഴുതാൻ കഴിയുന്ന പ്രോജക്ടുകൾ ഇന്നിവിടെ നടപ്പിലാക്കപ്പെടുന്നുണ്ട്.ജനങ്ങൾക്ക് ഏറ്റവുമധികം നേരിട്ട് അനുഭവിച്ചറിയാൻ കഴിയുന്ന വികസന പദ്ധതികൾ സ്വാഭാവികമായും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടാണ്.
ആ ഗൗരവത്തോടെ തന്നെ പൊതുമാരാമത്ത് വകുപ്പ് മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യുന്നുണ്ട്.
വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളുടെ ഇഷ്ടസ്ഥലമായി ഇന്ന് കേരളം മാറിയിരിക്കുന്നു.അതിന്റെ പിന്നിലും മുഹമ്മദ് റിയാസിന്റെ കഠിനാധ്വാനമുണ്ട്.
ഇതൊക്കെ എങ്ങനെയെങ്കിലും തകർക്കണം.മുഹമ്മദ് റിയാസിന്റെ ഗ്രാഫ് താഴെ പോകണം.ഇതൊക്കെയാണ് ഈ “സ്പോർൺസേർഡ് മാധ്യമവ്യഗ്രതയുടെ” പിന്നിൽ.
ഇത്തരം മാപ്രകൾക്ക് തെറ്റിപ്പോയിട്ടുണ്ട്.അയാളുടെ പേര് മുഹമ്മദ് റിയാസ് എന്നാണ്.സഖാവ് മുഹമ്മദ് റിയാസ്.നിങ്ങളുടെ ഏറിലൊന്നും റിയാസ് വീഴില്ല.
“ഉന്നാൽ മുടിയാത് തമ്പീ”..🙂
Discussion about this post