തിരുവനന്തപുരം : പഠിക്കാത്തതിന്റെ പേരിൽ അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആത്മഹത്യാ ഭീഷണിയുമായി 14 വയസ്സുകാരൻ ഒരു നാടിനെ മുൾമുനമ്പിൽ നിർത്തിയത് മണിക്കൂറുകളോളം . വൈദ്യുതി ടവറിൽ കയറി നിന്നാണ് കുട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തിരുവനന്തപുരം കാഞ്ഞാമ്പാറയിൽ ആണ് സംഭവം നടന്നത്.
220 കെവി ലൈൻ കടന്നുപോകുന്ന വൈദ്യുതി ടവറിൽ കയറി നിന്ന് ശേഷം കുട്ടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. മിഡ് ടേം പരീക്ഷയുടെ ഫലം വന്നതിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ അമ്മ വഴക്ക് പറഞ്ഞതാണ് ഇത്തരം ഒരു കൃത്യം നടത്താൻ കുട്ടിയെ പ്രേരിപ്പിച്ചത്. അമ്മ വഴക്ക് പറഞ്ഞതോടെ ദേഷ്യത്തിലായ കുട്ടി സ്കൂളിലേക്ക് എന്നും പറഞ്ഞ് വീട്ടിലേക്ക് വീട്ടിൽ നിന്നും ഇറങ്ങിയശേഷമാണ് ഈ സാഹസം കാണിച്ചത്.
വീടിനു സമീപത്തെ വൈദ്യുതി ടവറിന് മുകളിൽ കുട്ടി വലിഞ്ഞു കയറുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുട്ടിയുടെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എല്ലാം ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ടവറിനു മുകളിൽ കയറിയാണ് കുട്ടിയെ താഴെ ഇറക്കിയത്.
Discussion about this post