ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത് എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്രത്തിനെതിരായ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തോട് ഭിക്ഷയല്ല യാചിക്കുന്നത് എന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
പിണറായി വിജയൻ ഭാര്യയ്ക്കും മക്കൾക്കും വേണ്ടി പൈസ ചോദിക്കാൻ എല്ല ഇവിടെ എത്തിയിരിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ്. വീട്ടിൽ നിന്നും പൈസ എടുത്ത് ചിലവ് നടത്താൻ പറ്റുമോ എന്നും കെജ്രിവാൾ ചോദിച്ചു.
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജീവിക്കുന്നവരും ഭാരതീയരാണ്. തങ്ങൾ ചോദിക്കുന്നത് ഭിക്ഷയല്ല. മറിച്ച് അവകാശം ആണ്. പണം കിട്ടാത്തതിന് മുഖ്യമന്ത്രിമാർക്ക് പ്രതിഷേധിക്കേണ്ട അവസ്ഥവരെ ഉണ്ടായിരിക്കുന്നു. ഈ രാജ്യത്തെ 70 കോടി ജനങ്ങൾ തങ്ങൾക്കൊപ്പമാണ്. പ്രതിപക്ഷത്തെ തകർക്കണം. അതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത് എന്നും കെജ്രിവാൾ വ്യക്തമാക്കി.
ജനങ്ങളുടെ പണം തടഞ്ഞുവയ്ക്കാൻ സർക്കാരിന് അർഹതയില്ല. പല തരത്തിലും കേന്ദ്രം പ്രതിപക്ഷ സർക്കാരുകളെ ദ്രോഹിക്കന്നു. ഇതിനായി ഗവർണർമാരെ ദ്രോഹിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.
Discussion about this post