ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യത്തിന് വീണ്ടും ക്ഷീണം. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി സഖ്യമുപേക്ഷിച്ച് ജയന്ത് ചൗധരിയുടെ ആർ.എൽ.ഡി. ബി.ജെ.പിയുമായി കൈകോർക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ധാരണയായതിനെത്തുടർന്ന് ആർ.എൽ.ഡിയും എൻഡിഎ ഘടകകക്ഷിയാകും.ലോക്സഭയിൽ ഉത്തർപ്രദേശിൽ രണ്ട് സീറ്റുകൾക്ക് പുറമേ ഒരു രാജ്യസഭാ സീറ്റും നൽകാമെന്ന ബി.ജെ.പിയുടെ വാഗ്ദാനത്തിന് ജയന്ത് ചൗധരി സമ്മനം മൂളിയെന്നാണ് വിവരം.
ബിഹാറിൽ ജെ.ഡി.യുവിനെ എൻ.ഡി.എയിൽ എത്തിച്ചതിന് പിന്നാലെയാണ് ബി.ജെ.പി. രാഷ്ട്രീയ ലോക്ദളിനേയും സ്വന്തം പാളയത്ത് എത്തിക്കുന്നത്.
കഴിഞ്ഞതവണ യു.പി.യിൽ 62 സീറ്റുകളാണ് ബി.ജെ.പി. നേടിയത്.എസ്.പി.യുമായി ചേർന്ന് മത്സരിച്ച 2014-ലും 2019-ലും ആർ.എൽ.ഡി.ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിലും വിജയിക്കാൻ സാധിച്ചിരുന്നില്ല. 2009-ൽ ബി.ജെ.പി.ക്കൊപ്പം ചേർന്നപ്പോൾ അഞ്ചു സീറ്റുകൾ സ്വന്തമാക്കിയിരുന്നു.
Discussion about this post