ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെൻറ് സമ്മേളനത്തിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കടന്നുപോകുന്നത് പരിഷ്‌ക്കാരത്തിന്റെയും മാറ്റത്തിന്റെയും അഞ്ച് വർഷങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളനത്തിന്റെ അവസാന ദിവസം പ്രധാനമന്ത്രി മോദി അംഗങ്ങളെ അഭിവാദ്യം ചെയ്യുകയും സഭയുടെ നടത്തിപ്പിൽ സ്പീക്കർ ഓം ബിർളയുടെ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.
ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യത്തിലെ സുപ്രധാന ദിനമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.അഞ്ച് വർഷത്തിനിടയിൽ , നിരവധി സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയും നിരവധി വെല്ലുവിളികൾ നേരിടുകയും ചെയ്തു, ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച് രാജ്യത്തിന് ശരിയായ ദിശ നൽകാൻ ശ്രമിച്ചു,’ അദ്ദേഹം പറഞ്ഞു
‘ശക്തമായ ഇന്ത്യയുടെ അടിത്തറ പാകുന്ന നിരവധി മാറ്റങ്ങളും പരിഷ്‌കാരങ്ങളും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നടന്നു. ഭീകരതയെ നേരിടാൻ ഞങ്ങൾ കടുത്ത നിയമങ്ങൾ ഉണ്ടാക്കി.ഈ കാലയളവിൽ ഞങ്ങൾ ആർട്ടിക്കിൾ 370 റദ്ദാക്കി. രാജ്യം പതിനേഴാം ലോക്സഭയെ അനുഗ്രഹിക്കും. ഭരണഘടനാ നിർമ്മാതാക്കളുടെ അനുഗ്രഹം ഞങ്ങൾക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
75 വർഷം ബ്രിട്ടീഷുകാർ നൽകിയ ശിക്ഷാനിയമത്തിനൊപ്പമാണ് രാജ്യം കടന്നു പോയതെന്നും വരും തലമുറ ന്യായ സംഹിതയ്ക്കൊപ്പം ജീവിക്കുമെന്ന് അഭിമാനത്തോടെ പറയാം എന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ കൂട്ടി ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ പതിനേഴാം ലോക്സഭ രാജ്യത്തിന് ശരിയായ ദിശാബോധം നൽകാനാണ് ശ്രമിച്ചത്.നാരീ ശക്തി വന്ദൻ അധീനിയത്തോടെയാണ് പുതിയ പാർലമെന്റ് ആരംഭിച്ചത്. മുത്തലാഖ് മൂലം സ്ത്രീകൾ നേരിടുന്നത് ബുദ്ധിമുട്ട് നമ്മളെല്ലാം കണ്ടതാണ്. പതിനേഴാം ലോക്സഭയാണ് അതിൽ നിന്ന് അവരെ രക്ഷിക്കുകയും സ്ത്രീകൾക്ക് നീതി നൽകുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post