ജീവിതത്തിലെ റോൾമോഡലും ഇൻസ്പിരേഷനും എല്ലാം അച്ഛനാണ് എന്ന് തുറന്നു പറഞ്ഞ് കീർത്തി സുരേഷ്. അച്ഛൻ ജീവിതത്തിൽ തന്ന നാല് ഉപദേശവും എടുത്തു പറഞ്ഞ് വൈറാലായിരിക്കുകയാണ് അച്ഛനും മകളും. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
ജീവിതത്തിൽ നാല് കാര്യങ്ങൾ ഇല്ല എന്നുണ്ടെങ്കിൽ നിന്റെ ജീവിതം എപ്പോഴും ഹാപ്പിയായിരിക്കും എന്നാണ് അച്ഛൻ പറയാറുള്ളത്. അഹങ്കാരം, ആർഭാടം, അസൂയ, അത്യാഗ്രഹം ഇത് നാലും വരാതെ സൂക്ഷിക്കുക. ഇത് നാലും ഇല്ലെങ്കിൽ ജീവിതത്തിൽ വിഷമിക്കേണ്ടി വരില്ല എന്ന ഒറ്റ ഉപദേശം മാത്രമേ അച്ഛൻ എനിക്ക് നൽകിയിട്ടുള്ളൂ. ഇന്നും ഞാൻ ഫോളോ ചെയ്യുന്ന കാര്യമാണ് അത് എന്ന് കീർത്തി പറയുന്നു. തന്റെ അച്ഛൻ ഒരിക്കലും ആർഭാടം കാണിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അച്ഛനെ കണ്ട് വളർന്നത് കൊണ്ട് താനും ലക്ഷ്വറി സാധാനങ്ങൾ ഉപയോഗിക്കാറില്ല എന്നും നടി പറഞ്ഞു.
ഒരിക്കൽ അമേരിക്കയിൽ പോയപ്പോൾ അച്ഛന് ഒരു ബ്രാന്റഡ് ചേരുപ്പ് വാങ്ങി കൊടുത്തു. അപ്പോൾ അച്ഛൻ എന്നോട് ചോദിക്കുകയാണ് കാലിന് ഇടാൻ ഇതയും വിലപിടിപ്പുള്ള ചെരുപ്പ് വേണോ എന്ന്. അത്രയും സിംപിളാണ് അച്ഛൻ എന്ന് നടി കൂട്ടിച്ചേർത്തു.
എങ്ങനെയാണ് അച്ഛൻ സിനിമയിൽ എത്തിയത്, എന്തൊക്കെ കഷ്ടങ്ങൾ അനുഭവിച്ചു എന്നൊക്കെ എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കും. അതൊക്കെ കേട്ടാണ് ഞാൻ വളർന്നത് പക്ഷെ സിനിമ ലോകത്തേക്ക് വന്നതിന് ശേഷം ഞാൻ കുറെ വേദനകൾ അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഞാൻ അതൊന്നും അച്ഛനെ കാണിക്കാറില്ല. എന്റെ അച്ഛൻ സങ്കടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല. അത് കാണാൻ എന്നെ കൊണ്ട് സാധിക്കില്ല. ചിലപ്പോൾ ഞാൻ ഡൾ ആയിരിക്കുമ്പോൾ അച്ഛന് അറിയാം, എന്നാലും അതേ കുറിച്ച് ചോദിച്ച് എന്നെ വേദനിപ്പിക്കാറില്ല എന്നും നടി പറഞ്ഞു.
അച്ഛനെ പോലെ തന്നെ അമ്മയും കട്ട സപ്പോർട്ടീവാണ്. പക്ഷേ ചെറിയ പ്രശ്‌നമേ അമ്മയെ കൊണ്ട് ഉള്ളു. അമ്മയായതുകൊണ്ട് തന്നെ പലതിനും വഴക്ക് പറയാറുണ്ട്. അതിന് പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട. ചേച്ചിയെക്കാൾ കൂടുതൽ വഴക്ക് കേട്ടിട്ടുള്ളത് ഞാൻ തന്നെയാണെന്നാണ് കീർത്തി പറയുന്നത്.
Discussion about this post