ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇയിൽ.നരേന്ദ്രമോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനം ആണ് ഇത്. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുമായി പ്രധാനമന്ത്രി നാളെ ചർച്ച നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീറുമായും കൂടിക്കാഴ്ച നടത്തും. എട്ട് ഇന്ത്യക്കാരുടെ മോചനത്തിനുശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇത്. നേരത്തെ യുഎഇ സന്ദർശനം പ്രഖ്യാപിച്ചിരുന്നു എങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഖത്തർ കൂടി സന്ദർശിക്കുന്നത് എന്നാണ് വിവരം. മലയാളി ഉൾപ്പെടെയുള്ള എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഇളവ് ചെയ്ത് വെറുതെ വിട്ട പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശനം പ്രഖ്യാപിച്ചത്.
ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന ‘അഹ്‌ലൻ മോദി’ പരിപാടിക്കായി ഒരുക്കങ്ങൾ തുടരുകയാണ്. എഴുന്നൂറിലധികം കലാകാരന്മാരാണ് സ്വീകരണ പരിപാടികൾക്കായി ഒരുക്കങ്ങൾ നടത്തുന്നത്. യുഎഇയിൽ നിന്നുള്ള എഴുന്നൂറിലധികം കലാകാരന്മാരാണ് ഒരുക്കങ്ങൾ നടത്തുന്നത്. ജിസിസിയിലെത്തന്നെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നാക്കി പ്രധാനമന്ത്രി എത്തുന്ന പരിപാടിയെ മാറ്റാനാണ് ഒരുക്കങ്ങൾ.പരിപാടിയിൽ പങ്കെടുക്കാനുള്ളവരുടെ രജിസ്‌ട്രേഷൻ ഇപ്പോൾ തന്നെ 65,000 കടന്നു. യുഎഇയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് രജിസ്‌ട്രേഷൻ ഉൾപ്പടെ ഒരുക്കങ്ങൾ നടക്കുന്നത്. ഫെബ്രുവരി 13ന് അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി.
Discussion about this post