എന്തൊക്കെ പറഞ്ഞാലും ശരീരസൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇന്ന് അതിനായി പലമാർഗങ്ങളും ഉണ്ട്. ബ്യൂട്ടിപാർലറുകൾ മുതൽ സ്‌കിൻ ക്ലിനിക്കുകൾ വരെ ഇന്ന് കൂണുപോലെ സുലഭം. ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനായി സെലിബ്രറ്റികളും പ്ലാസ്റ്റിക് സർജറികളെ വരെ ആശ്രയിക്കുന്നു.
സ്‌കിന്നിന്റെ ആരോഗ്യത്തിനും നിറം വർദ്ധിപ്പിക്കാനും സിനിമാനടീനടന്മാർ ഉപയോഗിക്കുന്ന വിദ്യയാണ് ഗ്ലൂട്ടാത്തിയോൺ ചികിത്സ. ഇൻജെക്ഷനും മരുന്നുകളും ഉപയോഗിച്ച് ആറ് മാസം വരെ നീളുന്നതാണ് ചികിത്സ. ഗ്ലൂട്ടാത്തിയോൺ ചർമ്മത്തെ കൂടുതൽ നിറവും തിളക്കം ഉള്ളതുമാക്കുന്നു. ആന്റി ഓക്‌സിഡന്റായ ഗ്ലൂട്ടാത്തിയോൺ വൈറ്റമിൻ സിയുമായി ലയിച്ചു പിഗ്മന്റേഷന് കാരണമാകുന്ന ടൈറോസൈൻ എന്ന എൻസൈമിനെ നശിപ്പിക്കുന്നു. ഇതിലൂടെയാണ് ചർമ്മകാന്തി ലഭിക്കുന്നത്. ഗ്ലൂട്ടാത്തിയോൺ ചികിത്സയിലൂടെ 4 മുതൽ 6 മടങ്ങ് വരെ നിറം വർദ്ധിക്കും. സ്ഥിരമായുള്ള ഇൻജക്ഷൻ എടുക്കാത്തവർക്ക് വൈറ്റമിൻ സിയോടൊപ്പം ഗ്ലൂട്ടാത്തിയോൺ ഗുളികയായും കഴിക്കാം.
എന്നാൽ ഇത് വളരെ ചിലവേറിയതാണ്. ഇതിന് പകരമാകില്ലെങ്കിലും സാധാരണക്കാർക്ക് ഉപയോഗിക്കാവുന്ന ഗ്ലൂട്ടാത്തിയോൺ ഓയിൽ ഉണ്ട്. ഗ്ലൂട്ടാത്തിയോൺ ചികിത്സയുടെ അത്ര എത്തില്ലെങ്കിലും തിളക്കമാർന്ന ചർമ്മത്തിന് ഇത് ഉത്തമമാണ്.
ഇതിനായി 250 ഗ്രാം വെന്ത വെളിച്ചെണ്ണയോ സാധാരണവെളിച്ചെണ്ണയോ, 2 ഇടത്തരം ക്യാരറ്റ്, ബീറ്റ്റൂട്ട് , 50 ഗ്രാം ഓറഞ്ച് തൊലി ചെറുത്താക്കി ഉണക്കി പൊടിച്ചതോ കഷ്ണങ്ങളോ എന്നിവയാണ് ആവശ്യം.ക്യാരറ്റും ബീറ്റ്റൂട്ടും നല്ലതുപോലെ കഴുകി തൊലി കളഞ്ഞ് തീരെ വെള്ളമില്ലാതെ നല്ലതുപോലെ പേസ്റ്റാക്കി അരച്ചെടുക്കാം. വെള്ളം തീരെ പാടില്ല. ഓറഞ്ച് തൊലി വെയിലിൽ വച്ച് ഉണക്കിയെടുക്കാം. തുടർന്ന് വെളിച്ചണ്ണയിൽ ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവ അരച്ചത് ചേർത്തിളക്കാം. ഓറഞ്ച്തൊലി കുതിരാൻ പാകത്തിന് വെള്ളമൊഴിച്ച് ഇതും വയ്ക്കാം. ഇത് രാത്രി മുഴുവൻ വച്ച ശേഷം പിറ്റേന്നാണ് അടുത്ത ഘട്ടം. വെളിച്ചെണ്ണയിലേയ്ക്ക് ഓറഞ്ച് തൊലി വെള്ളം കളഞ്ഞ് എടുത്ത് ഇതിലേയ്ക്കിട്ട് ചെറുതീയിൽ ചൂടാക്കാം. ഇത് ചൂടായി വെളളം വറ്റി ചേരുവയിലെ സത്ത് മുഴുവൻ ഇറങ്ങിയ ശേഷം വാങ്ങി ചൂടാറുമ്പോൾ ഊറ്റിയെടുക്കാം. ഇത് മുഖത്തും ചർമത്തിലും പുരട്ടി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.
Discussion about this post