ലക്‌നൗ: വാരാണസിയിലെ ജ്ഞാൻവാപി മന്ദിരത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശിവലിംഗത്തിൽ അഭിഷേകം നടത്തി. ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
കഴിഞ്ഞ രണ്ട് ആഴ്ചയായി മന്ദിരത്തിൽ ഹിന്ദുക്കളുടെ ആരാധന തുടരുകയാണ്. ഇതിനിടെയാണ് യോഗി ക്ഷേത്രത്തിൽ എത്തിയത്. ശിവലിംഗത്തിൽ അദ്ദേഹം പാലഭിഷേകം ഉൾപ്പെടെയുള്ള പൂജകൾ നടത്തി. ഇതിന് ശേഷം അദ്ദേഹം മന്ദിരത്തിൽ സ്ഥാപിച്ചിട്ടുള്ള മറ്റ് വിഗ്രഹങ്ങൾ ദർശിച്ചു. നന്ദിയെ പ്രാർത്ഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
പ്രധാനന്ത്രിയുടെ മണ്ഡലമാണ് വാരാണസി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ മാസം 24 ന് അദ്ദേഹം വാരാണസിയിൽ എത്തുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് യോഗിയുടെ സന്ദർശനം. ക്ഷേത്ര ദർശനത്തിന് ശേഷം യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന ഡോ.സമ്പൂർണാനന്ദ സ്‌പോർട്‌സ് സ്‌റ്റേഡിയത്തിൽ എത്തി. ഇവിടുത്തെ ക്രമീകരണങ്ങൾ വിലയിരുത്തി. ഇതിന് പുറമ സിഗ്ര സ്റ്റേഡിയവും കാശി റോപ് വേയും അദ്ദേഹം സന്ദർശിച്ചു.
വാരാണസിയിലെ വിവിധ വികസന പദ്ധതികളും അദ്ദേഹം വിലയിരുത്തി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതിന് പുറമേ നഗരം വൃത്തിയാക്കി സൂക്ഷിക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post