ലക്‌നൗ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മറ്റൊരു ആഘാതം കൂടി കോൺഗ്രസിന് . മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കൊച്ചുമകൻ വിഭാഗർ ശാസ്ത്രി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രദേഷ് പഥക്കിന്റെ സാന്നിദ്ധ്യത്തിലാണ് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കകമാണ് വിഭാകർ ശാസ്ത്രിയുടെ ബിജെപി പ്രവേശനം.
ലാൽ ബഹദൂർ ഉയർത്തിയ ജയ് ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടി പ്രവർത്തിക്കാൻ അവസരം നൽകിയതിൽ പ്രധാമന്ത്രി നരേന്ദ്ര മോദി , യുപി മുഖ്യമന്ത്രി ആദിത്യനാഥ് , മുതിർന്ന നേതാക്കളോടും ബിജെപിയിൽ ചേർന്നതിനുശേഷം അദ്ദേഹം നന്ദി പറഞ്ഞു.
ഇന്ന് രാവിലെയാണ് അദ്ദേഹം കോൺഗ്രസിന്റെ പ്രാഥമിക അംഗ്വതം രാജി വയ്ക്കുകയാണ് എന്ന് അറിയിച്ചത്. ‘ബഹുമാനപ്പെട്ട കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ ജി! ബഹുമാനപ്പെട്ട സർ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള രാജിക്കത്ത് സമർപ്പിക്കുന്നു. ആദരവോടെ വിഭാകർ ശാസ്ത്രി എന്നാണ് ‘എക്സിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ ചേർന്നിരുന്നു. ബാബ സിദ്ദിഖ്, മിലിന്ദ് ദേവ്‌റ എന്നീ നേതാക്കളും മുമ്പ് കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിർന്ന നേതാക്കൾ അടിക്കടിയായി രാജി വയ്ക്കുന്നത് കോൺഗ്രസിന് ശുഭകരമായിട്ടുള്ള കാര്യമല്ല.
Discussion about this post