ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി.പ്രധാനമന്ത്രി മോദിയെ ഖത്തർ വിദേശകാര്യ സഹമന്ത്രി സോൾട്ടാൻ ബിൻ സാദ് അൽ മുറൈഖി വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയുമായി ഉഭയകക്ഷി ചർച്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊർജം, ധനകാര്യം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നതായി റിപ്പോർട്ടുകൾ.എട്ട് ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരെ ഖത്തർവിട്ടയച്ചതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ ഖത്തർ സന്ദർശനമാണിത്.
രണ്ട് ദിവസത്തെ യു എ ഇ പര്യടനത്തിന് ശേഷമാണ് പ്രധാനമന്ത്രി ദോഹയിലെത്തിയത്. ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും ഇന്ത്യ-ഖത്തർ സൗഹൃദം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെ കുറിച്ച് ചർച്ച ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു
Discussion about this post