ഗാന്ധിനഗർ: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. ഗുജറാത്തിൽ നിന്നാണ് ജെപി നദ്ദ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. നദ്ദ നിലവിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ്.
ഗുജറാത്തിൽ നിന്ന് നദ്ദയെ കൂടാതെ ഗോവിന്ദ്ഭായ് ധോലാകിയ, മായങ്ക്ഭായ് നായക്, ഡോ. ജസ്വന്ത് സലേം സിംഗ് പാർമർ എന്നിവരും മഹാരാഷ്ട്രയിൽ നിന്ന് മേഥാ കുൽക്കർണിയും ഡോ. അജിത് ഗോപ്ചഡെയും സ്ഥാനാർത്ഥികളാവും. മദ്ധ്യപ്രദേശിൽ എൽ മുരുകൻ, ഉമേഷ് നാഥ് മഹാരാജ്, മായാ നരോലിയ, ബൻസിലാൽ ഗുർജർ എന്നിവരും ഒഡീഷയിൽനിന്ന് അശ്വിനി വൈഷ്ണവുമാണ് മത്സരിക്കുന്നത്.
ഇന്നലെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസരം. ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ് നടക്കുക. 27ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ വോട്ടെടുപ്പ് നടക്കും. വൈകീട്ട് 5നാണ് വോട്ടെണ്ണൽ. 15 സംസ്ഥാനങ്ങളിലെ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുക.
Discussion about this post