ന്യൂഡൽഹി: ഗതാഗത മേഖലയിൽ വൻ വിപ്ലവത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ . ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായുള്ള പുതിയ റിപ്പോർട്ടുകയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതുസംബന്ധിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
2025- 26 സാമ്പത്തിക വർഷം വരെ 496 കോടി രൂപയുടെ മൊത്തം ബജറ്റ് വിഹിതത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് ന്യൂ ആന്റ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ബസുകൾ, കാറുകൾ, ട്രക്കുകൾ എന്നിവയിൽ ഗ്രീൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള പൈലറ്റ് പ്രൊജക്റ്റുകളെ പിന്തുണയ്ക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ പൈലറ്റ് പദ്ധതികൾ ഏറ്റെടുക്കുന്നതിനുള്ള മാർഗനിർദേശങ്ങളുമായാണ് കേന്ദ്രം മുന്നോട്ടു വരുന്നത്. ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ കീഴിലുള്ള ന്യൂ ആന്റ് റിന്യൂവബിൾ എനർജി മന്ത്രാലയമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
പുനരുപയോഗ ഊർജത്തിൻറെയും ഇലക്ട്രോലൈസറുകളുടെയും ചിലവ് കുറയുന്നതിനാൽ, വരും വർഷങ്ങളിൽ ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങൾ ചിലവ് കുറഞ്ഞതായി മാറും. ദേശീയ ഹരിത ഹൈഡ്രജൻ മിഷനു കീഴിൽ, ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ച് എംഎൻആർഇ പൈലറ്റ് പദ്ധതികൾ നടപ്പിലാക്കും. ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുക എന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.
Discussion about this post