ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി രജിസ്റ്റാർ ജനറൽ കൻവാൾ ജീത്ത് അറോറയ്ക്കാണ് ഇ മെയിൽ വഴി ഇന്ന് രാവിലെ ഭീഷണി സന്ദേശം ലഭിച്ചത്. കോടതി വളപ്പിൽ വളപ്പിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്‌ഫോടനം നടക്കുമെന്നും ആണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. ഭീഷണിയെ തുടർന്ന് ഹൈക്കോടതിയുടെ സുരഷ വർദ്ധിപ്പിച്ചു.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കർണാടകയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
‘ഫെബ്രുവരി 15ന് ബോംബ് ഉപയോഗിച്ച് ഡൽഹി ഹൈക്കോടതി തകർക്കും. ഡൽഹി കണ്ട ഏറ്റവും വലിയ സ്‌ഫോടനമായിരിക്കും ഇത്. മന്ത്രിമാരെ വിളിക്കൂ, എല്ലാവർക്കും കൂടി ഒരുമിച്ച് പൊട്ടിത്തെറിക്കാം’- സന്ദേശത്തിൽ പറയുന്നു.
ബിഹാർ ഡിജിപിക്കും ഇതേ രീതിയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്. വാട്‌സ് ആപ്പ് സന്ദേശമായാണ് ഭീഷണി വന്നിരിക്കുന്നത്.
Discussion about this post