അബുദാബി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം വൻ ആഘോഷമാക്കി ഗൾഫ് പത്രങ്ങൾ. ഒന്നാം പേജ് മുഴുവൻ മോദിക്കായി മാറ്റി വച്ചിരിക്കുകയായിരുന്നു യുഎഇയിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങൾ. ഫെബ്രുവരി 13-14 തീയതികളിലെ രണ്ട് ദിവസത്തെ പ്രധാനമന്ത്രിയുടെ പര്യടനം പത്രങ്ങളിലെ വാർത്താ ഇടങ്ങളിൽ ഏറിയപങ്കും കൈയടക്കിയിട്ടുണ്ട്. സന്ദർശനത്തിലെ മുഴുവൻ പരിപാടികളും റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചിട്ടുണ്ട്.
സഹോദരാ , ഇത് വീട് പോലെ തോന്നുന്നു; മോദി എന്നായിരുന്നു ഖലീജ് ടൈംസിന്റെ ഒന്നാം പേജ് തലക്കെട്ട്. അഹ്ലൻ മോദി’ സ്വീകരണ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിലെ വാക്കുകളായിരുന്നു ഇത്. യുഎഇ ഭരണാധികാരികളുടെ സ്‌നേഹത്തോടെയുള്ള സ്വീകരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ഈ വാക്കുകൾ. ജനങ്ങൾ മോദിയെ ആവേശത്തോടെ സ്വീകരിച്ചതിനെക്കുറിച്ചും പത്രം ഒന്നാം പേജ് കവറേജിൽ വിശദമായി എഴുതിയിട്ടുണ്ട്.
2030 ഓടെ ലോകത്തിലെ മൂന്നാത്തെ വലിയ സമ്പദവ്യസ്ഥയായി ഇന്ത്യ മാറാനുള്ള ശ്രമത്തിലാണ് എന്നായിരുന്നു ഗൾഫ് ടുഡേ ലഎന്ന മറ്റൊരു പത്രത്തിന്റെ തലക്കെട്ട്. അതിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തികവും തന്ത്രപരവുമായ ഉടമ്പടികളും റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു പത്രത്തിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം പ്രധാന വാർത്തായാക്കിയിട്ടുണ്ട്. കൂടാതെ രണ്ട് രാഷ്ട്രത്തലവന്മാരുമായി ആലിംഗനം ചെയ്യുന്ന ചിത്രവും നൽകിയിട്ടുണ്ട്.
Discussion about this post