ന്യൂഡൽഹി: നീണ്ട 38 വർഷത്തെ ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയതിന്റെ കാരണം വിശദീകരിച്ച് മുൻ കർണാടക മുഖ്യമന്ത്രി അശോക് ചവാൻ. കോൺഗ്രസ് ‘മുങ്ങിക്കൊണ്ടിരിക്കുകയാണ്’, അണികൾക്കിടയിൽ അതൃപ്തി പുകയുകയാണ്. രാജ്യത്തിന്റെ മാനസികാവസ്ഥ’ ബിജെപിയ്ക്ക് അനുകൂലമാണെന്നും വികസനത്തിൽ അതിന്റെ ട്രാക്ക് റെക്കോർഡ് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു
രാജ്യത്തിന്റെ മാനസികാവസ്ഥ ബിജെപിക്ക് അനുകൂലമായി ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ പറയും. പ്രതിപക്ഷം ദുർബലമായിക്കൊണ്ടിരിക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ബിജെപി ചെയ്ത പ്രവർത്തനങ്ങൾ അതിശയിപ്പിക്കുന്നതാണ്, അത് ദൃശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ആരെയും വ്യക്തിപരമായി വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഞാൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു, എന്താണ് സംഭവിച്ചതെന്ന് അവർ ആത്മപരിശോധന നടത്തിയാലും അത് അവർക്ക് നല്ലതാണ്, ചിലർക്ക് അവരുടെ മത്സരം കുറഞ്ഞതിൽ സന്തോഷിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post