ന്യൂഡൽഹി: കോൺഗ്രസിൻറെയും യൂത്ത് കോൺഗ്രസിൻറെയും ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ച നടപടിയിൽ കോൺഗ്രസിന് താത്കാലിക ആശ്വാസം. അക്കൗണ്ടുകൾ താത്കാലികമായി ഉപയോഗിക്കാൻ അനുവാദം നൽകിയെന്ന് ഇൻകംടാക്‌സ് അപലെറ്റ് ട്രിബ്യൂണൽ അറിയിച്ചു. അക്കൗണ്ടുകൾ നിലവിൽ പ്രവർത്തനക്ഷമമാണ്.
നടപടി ആദായ നികുതി വകുപ്പിന്റെ നിർദേശ പ്രകാരമാണെന്നും തങ്ങൾ കൊടുക്കുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ലെന്നും കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ആരോപിച്ചിരുന്നു. ആദായനികുതി വകുപ്പ് 210 കോടി രൂപയുടെ റിക്കവറി ആവശ്യപ്പെട്ടു. ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പർഷിപ്പിലൂടെയും സമാഹരിക്കപ്പെട്ട പണമാണ് അക്കൗണ്ടിലുള്ളത്. ന്യായ് യാത്രയടക്കം എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളെയും ഇത് ബാധിക്കും. വൈദ്യുതി ബില്ലടക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും ഇപ്പോൾ പണമില്ലെന്നും അജയ് മാക്കൻ കൂട്ടിച്ചേർത്തു
20182019ലെ ആദായ നികുതി തീർപ്പിൻറെ ഭാഗമായി 210 കോടി അടയ്ക്കാൻ ആദാനികുതി വകുപ്പ് നിർദേശിച്ചിരുന്നു. തുടർനടപടിയെന്ന് നിലയിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. കേസിൽ വിശദമായ വാദം ബുധനാഴ്ച കേൾക്കും
അതേസമയം ആദായനികുതി തർക്കത്തെ തുടർന്ന് അക്കൗണ്ട മരവിപ്പിക്കപ്പെട്ടതിൽ കേന്ദ്രസർക്കാരിന് ബന്ധമില്ലെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി .
Discussion about this post