ജയ്പൂർ: മുൻ കോൺഗ്രസ് സർക്കാരിന്റെ ദുർഭരണത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വജനപക്ഷപാതത്തിന്റെയും വംശീയ രാഷ്ട്രീയത്തിന്റെയും ദുഷിച്ച വലയത്തിൽ കുടുങ്ങി കോൺഗ്രസിൽ നിന്ന് എല്ലാവരും പാർട്ടി വിടുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മോദി സർക്കാരിനെ അധിക്ഷേപിക്കുക എന്നതാണ് കോൺഗ്രസിന്റെ ഒരേയൊരു അജണ്ട എന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരിൽ നടന്ന ‘വിക്ഷിത് ഭാരത്, വിക്ഷിത് രാജസ്ഥാൻ’ എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘സ്വജനപക്ഷപാതത്തിന്റെയും വംശീയ രാഷ്ട്രീയത്തിന്റെയും ദൂഷിച്ച വലയത്തിൽ ഒരു പാർട്ടി കുടുങ്ങിയാൽ അതിലെ പ്രവർത്തകർ എല്ലാം കൊഴിഞ്ഞു പോവുക തന്നെ ചെയ്യും. ഇതാണ് ഇപ്പോൾ കോൺഗ്രസിൽ സംഭവിക്കുന്നത്. ഒരു കുടുംബത്തെ മാത്രമേ അവിടെ കാണാനുള്ളൂ എന്ന് പ്രധാനമന്ത്രി ‘പറഞ്ഞു. പോസിറ്റീവ് നയങ്ങൾ രൂപീകരിക്കാനുള്ള ദീർഘവീക്ഷണമില്ലായ്മയാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രശ്‌നം. കോൺഗ്രസിന് ഭാവി പ്രവചിക്കാനോ അതിനുള്ള മാർഗരേഖയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയെ വികസിത രാജ്യമാക്കാൻ യുവാക്കൾ, സ്ത്രീകൾ, കർഷകർ, ദരിദ്രർ എന്നിങ്ങനെ നാല് വിഭാഗങ്ങളെ ഞങ്ങളുടെ സർക്കാർ ശക്തിപ്പെടുത്തുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇവയാണ് നാല് വലിയ ജാതികൾ, എന്നും അദ്ദേഹം പറഞ്ഞു.
വിക്ഷിത് ഭാരത് വിക്ഷിത് രാജസ്ഥാൻ’പരിപാടിയിൽ 17,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. റോഡുകൾ, റെയിൽവേ, സോളാർ എനർജി, പവർ ട്രാൻസ്മിഷൻ, കുടിവെള്ളം, പെട്രോളിയം, പ്രകൃതി വാതകം എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മേഖലകളിലെ പദ്ധതികളാണ് രാജ്യത്തിന് അദ്ദേഹം സമർപ്പിച്ചത്.
Discussion about this post