മ്യൂണിക്: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന നടപടിയെ ന്യായീകരിച്ച് ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ. ഞങ്ങൾ ഒന്നിലധികം സാദ്ധ്യതകൾ തുറന്നിടുന്നു, അതൊരു പ്രശ്നമാണോ, ആണെന്ന് എനിക്ക് തോന്നുന്നില്ല. മറിച്ച് ഒന്നിലധികം സാദ്ധ്യതകൾ തുറന്നു വയ്ക്കുന്നതിന് നിങ്ങൾ എന്നെ അഭിനന്ദിക്കുകയാണ് വേണ്ടത്. ജയശങ്കർ പറഞ്ഞു
ഫെബ്രുവരി 16 മുതൽ 18 വരെ മ്യൂണിക്കിലെ ഹോട്ടൽ ബയേറിഷർ ഹോഫിൽ നടക്കുന്ന അറുപതാമത് മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ ഇന്ത്യ റഷ്യൻ എണ്ണ മേടിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അദ്ധേഹം
“അതൊരു പ്രശ്‌നമാണോ(റഷ്യയിൽ നിന്നും എണ്ണ മേടിക്കുന്നത്), അത് എന്തിനാണ് പ്രശ്‌നമാകേണ്ടത്? ഒന്നിലധികം ഓപ്ഷനുകളുള്ള ഞാൻ മിടുക്കനാണെന്നല്ലേ അതിനർത്ഥം, നിങ്ങൾ അതിനു എന്നെ അഭിനന്ദിക്കുകയല്ലേ വേണ്ടത് . അത് മറ്റുള്ളവർക്ക് പ്രശ്‌നമാണോ? എനിക്ക് അങ്ങനെ തോന്നുന്നില്ല, ജയശങ്കർ വ്യക്തമാക്കി
ഓരോ രാജ്യങ്ങളുടെയും പ്രശ്നങ്ങൾ വ്യത്യസ്തമാണെന്നും, ഭൂമി ശാസ്ത്രപരമായ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും അതിനാൽ എല്ലാ പ്രശ്നനങ്ങളെയും ഒരേ കണ്ണിൽ കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതെ സമയം ഇന്ത്യ ഒരു പാശ്ചാത്യ വിരുദ്ധ രാജ്യമല്ലെന്നും ജയശങ്കർ വ്യക്തമാക്കി.ഞങ്ങൾ ഒരു പാശ്ചാത്യ രാജ്യമല്ല, അതിന്റെ അർത്ഥം ഇന്ത്യ ഒരു പാശ്ചാത്യ വിരുദ്ധ രാജ്യമാണെന്നല്ല. ആ വേർതിരിവ് ആളുകൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. പാശ്ചാത്യ രാജ്യങ്ങളുമായി നല്ല ബന്ധമുള്ള, ദിനം പ്രതി അത് വർദ്ധിപ്പിച്ചു വരുന്ന ഒരു രാജ്യമാണ് ഇന്ത്യ, അത് മനസിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ് ജയശങ്കർ കൂട്ടിച്ചേർത്തു
Discussion about this post