Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എക്‌സാലോജികിന്റെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം; 8 കമ്പനികളിൽ നിന്ന് കൂടി വൻ തുക വാങ്ങിയതായി തെളിവുകൾ; കുരുക്ക് കൂടുതൽ മുറുകും

by Brave India Desk
Feb 18, 2024, 11:41 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിനായ എക്‌സാലോജികിന്റെ അനധികൃത ഇടപാടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സിഎംആർഎൽ കൂടാതെ, മറ്റ് കമ്പനികളിൽ നിന്നും എക്‌സാലോജിക് പണം കൈപറ്റിയതായാണ് കണ്ടെത്തൽ. ഈ ഇടപാടുകളെ കുറിച്ച് എസ്എഫ്‌ഐഒ അന്വേഷണം വ്യാപിപ്പിച്ചു. എക്‌സാലോജിക് തുടങ്ങിയത് മുതൽ ഇടപാടുകൾ നടത്തിയ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളാണ് എസ്എഫ്‌ഐഒ അന്വേഷിക്കുന്നത്. സിഎംആർഎൽ കൂടാതെ മറ്റ് എട്ട് കമ്പനികളുമായും എക്‌സാലോജിക് വൻ തുകയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഈ കമ്പനികളുടെ വിവരങ്ങൾ പരാതിക്കാരനായ ഷോൺ ജോർജ് എസ്എഫ്‌ഐഒയ്ക്ക് കൈമാറി.

മറ്റ് കമ്പനികളിൽ നിന്നും എക്‌സാലോജിക് മാസം തോറും പണം കൈപറ്റിയതായി എസ്എഫ്‌ഐഒ കർണാടക ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ കമ്പനികളെ കുറിച്ചുള്ള വിശദ വിവരങ്ങളും എത്ര രൂപയുടെ പണമിടപാടുകൾ നടന്നിരുന്നു എന്നതിനെ കുറിച്ചും കൂടുതൽ അന്വേഷിേക്കണ്ടതുണ്ടെന്ന് കോടതിയിൽ അന്വേഷണ സംഘം അറിയിച്ചിരുന്നു. ഈ വിവരങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ ഉടമ ശശിന്ദ്രൻ കർത്ത സിഇഒ ആയിട്ടുള്ള എംപവർ ഇന്ത്യ കാപ്പിറ്റൽ ഇവെസ്റ്റ്‌മെന്റ്‌സിൽ നിന്നും എക്‌സാലോജിക് 2015 മുതൽ 2019 വരെയുള്ള കാലയളവിൽ 77.6 ലക്ഷം രൂപ ഈട് കൂടാതെ വായ്പയെടുത്തതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 2016- 17 കാലയളവിൽ നടത്തിയ 37 ലക്ഷത്തിന്റെ ഇടപാടുകളിൽ 25 ലക്ഷത്തിന്റെ കണക്കുകൾ മാത്രമേ എക്‌സാലോജികിന്റെ അക്കൗണ്ട് രേഖകളിലുള്ളൂ. ബാക്കി ഇടപാടുകളെ കുറിച്ചുള്ള രേഖകൾ നൽകാനായി എസ്എഫ്‌ഐഒ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ രേഖകൾ കൈമാറാൻ എക്‌സാലോജിക് തയ്യാറായിട്ടില്ല.

സിഎംആർഎല്ലുമായുള്ള എക്‌സാലോജികിന്റെ മൂന്ന് വർഷത്തെ ഇടപടുകൾ പരിശോധിക്കാനാണ് ആദായവകുപ്പിന്റെ നിർദേശമെങ്കിലും കൂടുതൽ ദുരൂഹതകൾ പുറത്തുവന്നതോടെ ഇരു കമ്പനികളും തമ്മിൽ നടത്തിയ മുഴുവൻ ഇടപാടുകളും എസ്എഫ്‌ഐഒ ഇഴകീറി പരിശോധിച്ച് തുടങ്ങിയിരിക്കുകയാണ്. 2016 മുതൽ 22 വരെയുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്. 2017ൽ 75 കോടിയുടെ നഷ്ടത്തിലായിരുന്ന സിഎംആർഎൽ പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷമാണ് വൻ ലാഭത്തിലേക്ക് എത്തിയതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. 4 വർഷത്തിനിടെ സിഎംആർഎൽ 56 കോടിയുടെ ലാഭത്തിൽ എത്തിയത് കരിമണലിൽ നിന്നുള്ള അസംസ്‌കൃത വസ്തുവായ ഇൽമെനൈറ്റ് വളരെ കുറഞ്ഞ വിലയിൽ സർക്കാർ ലഭ്യമാക്കിയത് മൂലമാണ്. ഈ കണക്കിൽ സർക്കാരിന് ഉണ്ടായത് കോടിക്കണക്ക് രൂപയുടെ നഷ്ടമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Tags: Pinarayi Vijayanshone georgeveena vijayanExalogic scamSFIO
Share10TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies