ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു . അദ്ദേഹം സഹപ്രവർത്തകർക്ക് ശ്രേഷ്ഠ ഭാരതം കാണാനുള്ള ധൈര്യം മാത്രമല്ല നൽകിയത് . ആ സ്വപനം ഒരുമിച്ച് നിന്ന് എങ്ങനെ സാക്ഷാത്കരിക്കണം എന്നുള്ള മാർഗം കൂടിയാണ് കാണിച്ച് തന്നത് എന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പാർട്ടി ആസ്ഥാനത്ത് നടന്ന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ അഴിമതിയും സ്വജനപക്ഷാപാതവും ജാതീയതയും കൊണ്ട് നമ്മുടെ ജനാധിപത്യത്തിന്റെ ചട്ടക്കൂട്ടിന് മുറിവുകൾ ഉണ്ടാക്കിയിരിക്കുകയാണ്. എന്നാൽ ആ മുറിവുകൾ എല്ലാം തുടച്ച് നീക്കി രാജ്യത്തെ വികസനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് കൊണ്ടുവന്നത് പ്രധാനമന്ത്രി മോദിയാണ് എന്ന് അദ്ദേഹം പറഞ്ഞു. 2047 ഓടെ ഇന്ത്യയിലെ മിക്ക നിയോജക മണ്ഡലങ്ങളിലും ഞങ്ങൾ എത്തും. യാതൊരു വിധ സംശയവുമില്ല, പ്രധാനമന്ത്രി മോദിയെ തിരഞ്ഞെടുക്കാൻ രാജ്യം മുഴുവൻ മനസിൽ ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
60 കോടിയോളം ദരിദ്രരായ ആളുകൾക്ക് ഇന്ന് ബാങ്ക് അക്കൗണ്ടുകളുണ്ട്. പാവപ്പെട്ട ഒരു സ്ത്രീ പോലും ഇന്ന് ഡിജിറ്റൽ ഇന്ത്യയിൽ ഗ്യാസ് കണക്ഷൻ ഇല്ലാത്തവരില്ല. നമ്മുടെ പ്രധാനമന്ത്രി പാവപ്പെട്ടവരെ ഉയർത്തി കൊണ്ടുവന്നു. ഇതിലുടെ എല്ലാം തന്നെ കഴിഞ്ഞ 10 വർഷകാലം കൊണ്ട് ബിജെപി കൊണ്ടുവന്ന മാറ്റം തിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാം തവണയും നരേന്ദ്ര മോദി അധികാരത്തിലെത്തിയാൽ തീവ്രവാദം, ഭീകരവാദം, നക്സലിസം എന്നിവയിൽ നിന്ന് രാജ്യത്തെ സ്വതന്ത്രമാക്കുമെന്നും ജനങ്ങൾക്ക് സമാധാനം പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടു തന്നെ ‘വസുധൈവ കുടുംബകം’ എന്ന വികാരം എല്ലാവരിലും ഉയർത്താൻ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞു. ലോകം ഒരു വലിയ കുടുംബമാണെന്ന ചിന്ത എല്ലാവരിലും നിറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി
Discussion about this post