കൊച്ചി: മറൈൻ ഡ്രൈവിൽ പോലീസിന്റെ മിന്നൽ റെയ്ഡ്. മറൈൻ ഡ്രൈവിലും വാക്ക് വേയിലും മയക്കുമരുന്നിന്റെ വിപണനവും, ഉപഭോഗവും സ്ത്രീകളോടുള്ള അതിക്രമവും,സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നു എന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണറുടെ ഇടപെടലിൽ റെയ്ഡ് നടത്തിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ആണ് റെയ്ഡ്.
റെയ്ഡിൽ 16ഉം 15ഉം വയസുള്ള പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ കണ്ടെത്തി. ഇവർ വീട്ടിൽ പറയാതെ വന്നതാണെന്ന് മനസിലാക്കിയതിനെ തുടർന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി സുരക്ഷിതരായി ഏൽപ്പിക്കുകയും ചെയ്തു.
റെയ്ഡിൽ രണ്ട് മയക്കുമരുന്ന് കേസുകളും, നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വച്ചതിൽ ഒരു കേസും, പൊതുസ്ഥലത്ത് മദ്യപിച്ചതിന് ഒരു കേസും കണ്ടെത്തി. പ്രതികളെ കസ്റ്റഡിയിലെടുത്തു. കൂടാതെ ബൈക്ക് മോഷണം, റോബറി, മയക്കുമരുന്ന് തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയായ ചോറ്റാനിക്കര എറണാകുളം സന്തോഷ് എന്നറിയപ്പെടുന്ന സനീഷിനെ പിടികൂടാൻ സാധിച്ചു.
Discussion about this post