ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ ഇനി ദിവസങ്ങൾ മാത്രം. മാർച്ച് 14നാണ് ആധാർകാർഡ് പുതുക്കാനുള്ള അവസാന തിയതി.
കഴിഞ്ഞ വർഷം ഡിസംബറിൽ ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു. എന്നാൽ, യുഐഡിഎഐ ഇത് മൂന്ന് മാസം കൂടി നീട്ടുകയായിരുന്നു. മാർച്ച് 14ന് ശേഷം ആധർ കാർഡ് പുതുക്കണമെങ്കിൽ നിശ്ചിത ഫീസ് നൽകേണ്ടി വരും.
myAadhaar പോർട്ടലിൽ മാത്രമാണ്. സൗജന്യ സേവനം ലഭ്യമാകുക. പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടി വരും.
യുഐഡിഎഐ വെബ്സൈറ്റിൽ ആധാർ കാർഡിലെ പേര്, വിലാസം, ജനനത്തീയതി എന്നിവ സൗജന്യമായി പുതുക്കുന്നതിനായി ആദ്യം https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക. ഇതിൽ ഡോക്യുമെന്റ് അപ്‌ഡേറ്റ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ ഇതിൽ കാണാൻ സാധിക്കും. വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർലിങ്കിൽ ക്ലിക്ക് ചെയ്യുക. ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന് ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തിരഞ്ഞെടുക്കുക. സ്‌കാൻ ചെയ്ത പകർപ്പുകൾ അപ്ലോഡ് ചെയ്ത് പേയ്മെന്റ് നടത്താൻ തുടരുക.
Discussion about this post