ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ രാജ്യസഭാ എംപി. രാജ്യസഭയിലേക്ക് അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിനൊപ്പം കോൺഗ്രസ് വനിതാ നേതാവ് സോണിയ ഗാന്ധിയും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഗുജറാത്തിൽ നിന്നും ജെപി നദ്ദ രാജ്യസഭയിലേക്ക് മത്സരിച്ചത്. രാജസ്ഥാനിൽ നിന്നാണ് സോണിയ മത്സരിച്ചത്. ഫെബ്രുവരി 14 ന് ജയ്പൂരിൽ നിന്നായിരുന്നു സോണിയാ ഗാന്ധി തിരഞ്ഞെടുപ്പിന് നാമനിർദ്ദേശം നൽകിയത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സോണിയാ ഗാന്ധി ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ഇതേ തുടർന്നാണ് രാജ്യസഭയിലേക്ക് മത്സരിച്ചത്. ഇരുവർക്കും പുറമേ ബിജെപി നേതാക്കളായ ചുന്നിലാൽ ഗദാസിയ, മദൻ റാത്തോർ, ഗോവിന്ദഭായ് ധോലാകിയ, മായങ്ക് നായക്, ഡോ. ജസ്വൻന്ത്‌സിൻഹ് പർമാർ എന്നിവരും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ചുന്നിലാൽ ഗദാസിയ, മദൻ റാത്തോർ എന്നിവർ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപിയാണ്. ഗോവിന്ദഭായ് ധോലാകിയ, മായങ്ക് നായക്, ഡോ. ജസ്വൻന്ത്‌സിൻഹ് പർമാർ എന്നിവർ ഗുജറാത്തിൽ നിന്നാണ് മത്സരിച്ചത്.
Discussion about this post