ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് . എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗാണ് കെജ്രിവാളിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.ആര്.എസ്.എസിന്റെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന അജണ്ടയുടെ ഭാഗമാണ് കെജ്രിവാള് എന്നാണ് ദിഗ്വിജയ് സിംഗ് ട്വിറ്ററിലൂടെ ആരോപിച്ചിരിക്കുന്നത്.
തന്റെ ഈ അഭിപ്രായത്തിന്റെ പേരില്‍ ആര്‍എസ്എസും കെജ്രിവാളിന്റെ അനുയായികളും തന്നെ അധിക്ഷേപിച്ചേക്കും .അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മുമ്പ് ഞാന്‍ പറഞ്ഞതാണ്. എന്നാല്‍ എനിക്ക് ഭ്രാന്താണെന്നായിരുന്നു അന്ന് എല്ലാവരും പറഞ്ഞത്. ഇപ്പോള്‍ അത് ശരിയാണെന്ന് തെളിഞ്ഞുവെന്നും സിംഗ് പറഞ്ഞു.
67 സീറ്റ് നേടി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ കെജ്രിവാള് സത്യപ്രതിജ്ഞാ ചടങ്ങിന് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നില്ല.
Discussion about this post