തൃശൂരിൽ: ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ചാവക്കാട് സ്വദേശി കാസിമിന്റെ മകൻ മുഹമ്മദ് ഹമീദിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
ഫോൺ അടുത്ത് വച്ചാണ് മുഹമ്മദ് കിടന്നുറങ്ങിയത്. ഇതിനിടെ വലിയ ശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. റെഡ്മി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല.
ശബ്ദം കേട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബത്തിലെ മറ്റ് അംഗങ്ങൾ മുറിയിലെത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. പിന്നീട് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു. യുവാവ് കിടന്നിരുന്ന കിടക്ക ഭാഗികമായി കത്തി നശിച്ചു.
Discussion about this post