ഹൈദരാബാദ്: സൂറത്തിലെ മോഡലിന്റെ മരണത്തിൽ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെ ചെയ്യാനൊരുങ്ങി പോലീസ്. 28കാരിയായ ടാനിയ സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പോലീസ് അഭിഷേക് ശർമയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
തിങ്കളാഴ്ചയാണ് ടാനിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂറത്തിലെ വീട്ടിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സൂറത്ത് വെസു റോഡിലെ ഹാപ്പി എലഗൻസ് അപ്പാർട്‌മെന്റിലായിരുന്നു മോഡൽ താമസിച്ചിരുന്നത്.
ടാനിയയും അഭിഷേക് ശർമയും ഏറെ നാളായി പരിചയത്തിലായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ തമ്മിൽ ബന്ധമൊന്നുമില്ല എന്നും പോലീസ് പറയുന്നു. ടാനിയയുടെ ഫോൺ പരിശോധിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. ഇതോടെയാണ് അഭിഷേക് ശർമയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മരണത്തിന് മുമ്പ് ടാനിയ അവസാനമായി ബന്ധപ്പെട്ടത് അഭിഷേകിന്റെ മൊബൈലിലേക്കായിരുന്നു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഭിഷേക് ശർമയെ ചോദ്യം ചെയ്യാനൊരുങ്ങി.
രാജസ്ഥാൻ സ്വദേശിയാണ് ടാനിയ. ഒന്നര കൊല്ലത്തോളം ആയി ഇവര്‍ സൂറത്തില്‍ ഫാഷൻ ഡിസൈനിങ് പഠിക്കുകയായിരുന്നു. ടാനിയയുടെ കുടുംബം നല്‍കിയ പരാതിയില്‍ ആണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
Discussion about this post