ലക്‌നൗ: പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയത് 50 ലക്ഷം ഭക്തർ . ഇപ്പോഴും രാമഭക്തരുടെ തിരക്ക് അനുദിനം വർദ്ധിച്ചു വരുകയാണ്. എന്നാൽ പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ തന്നെ ഏതാണ്ട് 30 ലക്ഷത്തിലധികം പേരാണ് ക്ഷേത്ര ദർശനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജനുവരിയിൽ അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത് .
രാമക്ഷേത്രം തുറന്ന് നൽകി രണ്ടാഴ്ച പിന്നിട്ടപ്പോൾ വരുമാനമായി ലഭിച്ചത് 12.8 കോടി രൂപയായിരുന്നു. വഴിപാടായി 8 കോടി രൂപ സംഭാവന ഭണ്ഡാരങ്ങളിൽ നിന്നും 3.5 കോടി രൂപ ചെക്കുകളിലൂടെയും ഓൺലൈൻ പേയ്‌മെന്റുകളിലൂടെയും സംഭാവന ലഭിച്ചതായി ക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് ഇൻചാർജ് പ്രകാശ് ഗുപ്ത പറഞ്ഞിരുന്നു. ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിലാണ് ഭക്തർക്ക് വഴിപാടുകൾ സംഭാവന ഇടാൻ നാല്് ഭണ്ഡാരങ്ങൾ സ്ഥാപിച്ചിരിക്കുന്നത് . അതിലാണ് ഭക്തർ തുക കാണിക്കയായി സമർപ്പിച്ചിരുന്നത്.
ഇതുകൂടാതെ ഡിജിറ്റൽ സംഭാവനകൾ നൽകുന്നതിനായി 10 കംപ്യൂട്ടറെസ്ഡ് കൗണ്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ, രാമ ഭക്തർക്ക് ചെക്കുകളിലൂടെയും മറ്റ് ഓൺലൈൻ പേയ്‌മെന്റ് രീതികളിലൂടെയും വഴിപാട് നടത്താൻ കഴിയും
Discussion about this post