Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മുഖ്യമന്ത്രി നിരവധി തവണ പ്രധാനമന്ത്രിയെ കണ്ടു; അങ്ങനെയെങ്കിൽ അദ്ദേഹത്തെ പുറത്താക്കേണ്ടത് അല്ലെ; സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് എൻകെ പ്രേമചന്ദ്രൻ

by Brave India Desk
Feb 23, 2024, 07:29 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: സിപിഎമ്മിനേക്കാൾ അവസരവാദിയായ പാർട്ടി വേറെയില്ലെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. സിപിഎമ്മിനെ സംബന്ധിച്ച് എല്ലാ കാര്യങ്ങളിലും ഇരട്ടത്താപ്പ് ആണ്. അവസരത്തിനൊത്ത് നിലപാട് സ്വീകരിച്ച് അതിനെ ന്യായീകരിക്കുകയാണ് സിപിഎം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

2013 ൽ തൊഴിൽവകുപ്പ് മന്ത്രിയായിരിക്കെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ കണ്ടത് സിപിഎമ്മിന് വലിയ പ്രശ്‌നം ആയിരുന്നു. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം എന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞിരുന്നു. ഔദ്യോഗിക ആവശ്യത്തിന് പോയപ്പോൾ ഒരു മന്ത്രി മുഖ്യമന്ത്രിയെ കാണുകയാണ്. അതിലെന്താണിത്ര തെറ്റ്.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

അങ്ങനെയാണെങ്കിൽ പിണറായി വിജയനെ എപ്പോഴേ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കേണ്ടതാണ്. മുഖ്യമന്ത്രി ഒന്നല്ല നിരവധി തവണ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. ആറന്മുള കണ്ണാടിയും കസവ് മുണ്ടും പൂച്ചെണ്ടും കൊടുത്താൽ മനസിലാക്കാൻ പറ്റും. എന്നാൽ പോകുന്ന എല്ലാ പ്രാവശ്യവും ഇത് കൊടുക്കുക എന്നത് ഒന്ന് ആലോചിച്ച് നോക്കു.

അപ്പോൾ എവിടെ പോയി സിപിഎമ്മിന്റെ നാക്ക്. സിപിഎമ്മിനെ സംബന്ധിച്ച് എല്ലാ കാര്യങ്ങളിലും ഇരട്ടത്താപ്പ് ആണ്. നയപരമായ ഒരു വ്യക്തതയും കൃത്യതയും ഇല്ല. അവസരത്തിനൊത്ത് നിലപാട് സ്വീകരിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യും. അത് ജനങ്ങൾക്ക് എല്ലാം ബോദ്ധ്യപ്പെട്ട് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അവർ അയിത്തം കൽപ്പിക്കും. അപ്പോൾ എല്ലാവരും അയിത്തം കൽപ്പിച്ച് മാറി നിന്നോളണം. അവര് പോകും അപ്പോൾ അംഗീകരിക്കണം. ഇതാണ് അവരുടെ സ്ഥിതി.

സ്വകാര്യ സർവ്വകലാശാലയുടെ കാര്യത്തിൽ, വിദേശ സർവ്വകലാശാലകളുടെ കാര്യത്തിൽ ഒക്കെ ഇരട്ടത്താപ്പാണ്. നിരവധി പോരാട്ടം നടത്തിയ പാർട്ടി തീവ്ര സ്വകാര്യ വത്കരണത്തിന് ആർത്തി പിടിക്കുന്നു. രാജ്യത്തെ വരുന്ന പരിഷ്‌കാരങ്ങളെ അടിമുടി എതിർക്കുകയും, അവർ അധികാരത്തിൽ വരുമ്പോ അതെല്ലാം നടപ്പിലാക്കുകയും ചെയ്യുന്നു. ആറായിരം കോടിയുടെ അഴിമതിയാണ് പിണറായി വിജയൻ ഉന്നയിച്ചത്. എന്നിട്ട് അതേ പദ്ധതി അഭിമാന നേട്ടമെന്ന് പറയുന്നു. ഇതേ പോലത്തെ പാർട്ടി വേറെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: kejriwalpm modin.k.premachandran
Share7
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies