തിരുവനന്തപുരം: മാദ്ധ്യമ വാർത്തയ്ക്ക് താഴെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ഭീഷണി. ഷിബു തറവാട്ടിൽ എന്ന് ഐഡിയിൽ നിന്നുമാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയ്ക്കുണ്ടായ അവസ്ഥയാകും പ്രധാനമന്ത്രിയ്ക്കുണ്ടാകുകയെന്നാണ് ഇയാളുടെ ഭീഷണി.
സ്വകാര്യമാദ്ധ്യമം യൂട്യൂബിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് താഴെയാണ് ഷിബു ഭീഷണിപ്പെടുത്തിക്കൊണ്ട് കമൻഡ് ഇട്ടത്. സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്നതായി ചൂണ്ടിക്കാട്ടി ഡൽഹി കലാപക്കേസിലെ പ്രതി സിദ്ദിഖ് കാപ്പന്റെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ചായിരുന്നു വാർത്ത. ഇതിന് താഴെയാണ് ഭീഷണി.
യോഗി ചത്ത് കിട്ടിയാൽ തേങ്ങയുടയ്ക്കുമെന്നാണ് ഒരു കമൻഡ്. യോഗിയെയൊക്കെ ആരെങ്കിലും തട്ടും. മിക്കവാറും ഇന്ദിരാഗാന്ധിയ്ക്ക് ഉണ്ടായ ഗതിയായിരിക്കും യോഗിയ്ക്ക് ഉണ്ടാകുക. മോദിയ്ക്ക് ജോൺ എഫ് കെന്നഡിയുടെ അവസ്ഥയുമെന്നും ഇയാൾ വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. അതേസമയം കമൻഡിന്റെ സ്‌ക്രീൻ ഷോട്ടുകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post