ചൂട് കൂടുമ്പോൾ ചർമ്മ പ്രശ്‌നങ്ങൾ വർദ്ധിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഈ സമയങ്ങളിൽ കരുവാളിപ്പ്, ചർമ്മത്തിന്റെ നിറം മങ്ങുന്നത്, ചർമ്മം വല്ലാതെ വരണ്ട് പോകുക എന്നിങ്ങനെയുള്ള നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടാവുക. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി മിക്ക ആളുകളും കെമിക്കൽസ് അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കളാണ് ഉപയോഗിക്കുക. എന്നാൽ ഇത്തരത്തിലുള്ള വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുന്നത് ചർമ്മത്തിന് അത്ര നല്ലതല്ല. ഇതിനു പകരം നല്ല ശുദ്ധമായ വെള്ളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.
സാധാരണായായി എല്ലാവരും വെള്ളിച്ചെണ്ണ കുളിക്കുന്നതിന് മുൻപാണ് ശരീരത്ത് പുരട്ടുക. എന്നാൽ വേനൽക്കാലത്ത് ചർമ്മ സംരക്ഷണം നടത്തുമ്പോൾ പകൽ സമയത്ത് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് പകരം രാത്രിയിൽ കിടക്കുന്നതിന് മുൻപായി വെളിച്ചെണ്ണ ഉപയോഗിച്ച് നോക്കൂ. പ്രകടമായ മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കും.
വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്താണെന്ന് നോക്കാം
ചർമ്മം വരണ്ട് പോവുകയും ചെറിച്ചിൽ അനുഭവപ്പെടുകയും, ചിലരിൽ ചർമ്മത്തിൽ മൊരി പ്രത്യക്ഷപ്പെടുന്നതും കാണാം. ഇത്തരം പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നത് വെളിച്ചെണ്ണയാണ്. വരണ്ട ചർമ്മം മാറ്റി നല്ലപോലെ മോയ്സ്ച്വർ ചെയ്ത് നിലനിർത്താൻ സഹായിക്കും. സൂര്യപ്രകാശത്തിൽ നിന്നും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നതിനും വെളിച്ചെണ്ണയ്ക്ക് കഴിവുണ്ട്.
ചർമ്മത്തിന് നല്ല തിളക്കം ലഭിക്കുന്നതിനും സഹായിക്കും. അതിനാൽ തന്നെ ചർമ്മത്തിൽ കരുവാളിപ്പ് ഉണ്ടാകാതിരിക്കാൻ ഇത് സഹായിക്കുന്നുണ്ട്.
ഇത് ഉപയോഗിക്കുന്നത് എങ്ങനെ എന്നു വച്ചാൽ രാത്രിയിൽ കിടക്കുന്നതിന് 15 മിനിറ്റ് മുൻപ് മുഖത്ത് വെളിച്ചെണ്ണ പുരട്ടണം. ആദ്യം തന്നെ രണ്ട് മൂന്ന് തുള്ളി വെളിച്ചെണ്ണ കയ്യിൽ എടുക്കുക. ഒരു വിരൽ ഉപയോഗിച്ച് മുഖത്ത് ഡോട്ട് ഡോട്ട് പോലെ, ചെറിയ രീതിയിൽ പുരട്ടുക. അതിന് ശേഷം നന്നായി നടുക്കത്തെ മൂന്ന് വിരൽ ഉപയോഗിച്ച് മസാജ് ചെയ്ത് കൊടുക്കണം.
Discussion about this post