റാഞ്ചി: ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ പ്രശംസ കൊണ്ട് മൂടി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. കുൽദീപ് യാദവ് ബോൾ ചെയ്തത് കാണുമ്പോൾ ഷെയിൻ വോൺ ഇടം കൈ കൊണ്ട് ബൗൾ ചെയ്യുന്നത് പോലെയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
ജെഎസ്‌സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്‌സിൽ നടന്ന നാലാം ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിലെ മികച്ച പ്രയത്‌നത്തിന് ശേഷമാണ് സ്റ്റാർ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ “ഇടങ്കയ്യൻ ഷെയ്ൻ വോൺ” എന്ന് വിളിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ രംഗത്ത് വന്നത്
റാഞ്ചി ടെസ്റ്റിലെ നിർണ്ണായകമായ സമയത്ത് ഇംഗ്ലണ്ട് ബാറ്സ്മാൻ സാക്ക് ക്രോളി തകർത്തു ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് കുൽദീപ് 15 ഓവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയത് ഇതിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന സാക്ക് ക്രോളിയുടെ വിക്കറ്റും ഉൾപ്പെടും.
ഓപ്പണർ സാക് ക്രാളി, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ടോം ഹാർട്ട്‌ലി, ഒല്ലി റോബിൻസൺ എന്നിവരുടെ വിലയേറിയ വിക്കറ്റുകളാണ് ഈ ഇടംകൈയ്യൻ ചൈനാമാൻ ബൗളർ കറക്കി വീഴ്ത്തിയത്. കുൽദീപിന്റെ മാസ്മരിക പ്രകടനത്തിന്റെ മികവിലാണ് ഇംഗ്ലണ്ടിന്റെ സ്കോർ വെറും 145 റൺസിൽ ഒതുങ്ങിയതും ഇന്ത്യക്ക് താരതമ്യേന എളുപ്പമായ 192 റൺസ് വിജയലക്ഷ്യം ആയതും
Discussion about this post