ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ ഭീകരാക്രമണങ്ങൾക്ക് ഭാരതം ഇന്ന് നൽകുന്നത് ശക്തമായ തിരിച്ചടിയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ. ഉറിയും ബലാക്കോട്ടും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ജെഎൻയു സർവ്വകലാശാലയിൽ സംഘടിപ്പിച്ച പണ്ഡിറ്റ് ഹൃദയ് നാഥ് കുൻസ്രു മെമ്മോറിയൽ ലക്ചർ 2024 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് രാജ്യം നേരിട്ടിരുന്ന പ്രധാനപ്പെട്ട വെല്ലുവിളി ആയിരുന്നു അതിർത്തി കടന്നുള്ള ഭീകരവാദം. എന്നാൽ ഇന്ന് ശത്രുരാജ്യങ്ങൾക്ക് നടത്തുന്ന ഭീകരാക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ ഇന്ത്യയ്ക്ക് കഴയുന്നുണ്ട്. ബലാക്കോട്ടും, ഉറിയും മികച്ച സന്ദേശങ്ങളായിരുന്നു നൽകിയിരുന്നത് എന്നും ജയശങ്കർ പറഞ്ഞു.
2020 ൽ ലഡാക്കിൽ ചൈനീസ് സൈന്യം വെല്ലുവിളി ഉയർത്തിയിരുന്നു. ഇതിനെ ദ്രുതഗതിയിൽ നേരിടാൻ നമുക്ക് കഴിഞ്ഞു. നമ്മുടെ ചിട്ടയാർന്ന സൈനിക വിന്യാസം ആയിരുന്നു. കാലങ്ങളായി അതിർത്തിയെയും ഇവിടുത്തെ സുരക്ഷയെയും അവഗണിച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ആ തെറ്റ് തിരുത്തി. ഇതോടെ അതിർത്തിയിലെ സുരക്ഷ കൂടുതൽ ശക്തമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ആഗോളതലത്തിൽ സാമ്പത്തികമായും രാഷ്ട്രീയപരവുമായും ഇന്ത്യയ്ക്ക് സന്തുലിതാവസ്ഥ കൈവന്നിരിക്കുന്നു. ലോകത്തെ പ്രധാനപ്പെട്ട സമ്പദ് വ്യവസ്ഥകളെല്ലാം മാറ്റത്തിന് വിധേയമാകുന്നുണ്ട്. ഇന്ത്യയിലും ഇതെല്ലാം സംഭവിക്കുന്നു. ലോകത്തെ ശക്തമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്ത് എത്തിയെന്നും ജയ്ശങ്കർ പറഞ്ഞു.
Discussion about this post