ജാമ്‌നഗർ: ലോകത്തിലെ തന്നെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം “വൻതാര”(കാട്ടിലെ നക്ഷത്രം) ഗുജറാത്തിലെ ജാംനഗറിൽ പ്രഖ്യാപിച്ച് റിലയൻസ്. റീലിൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെ സ്വപ്ന പദ്ധതി ആയാണ് ഇത് കണക്കാക്കപ്പെടുന്നത്. പീഡിപ്പിക്കപ്പെടുന്നതും പരിക്കേറ്റതും വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങളെ രക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന. വൻതാര പദ്ധതിക്ക് ധനസഹായം നൽകുന്നത് റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ആണ്.
ഗുജറാത്തിൻ്റെ ഗ്രീൻ ബെൽറ്റ് എന്നും വിളിക്കുന്ന റിലയൻസിൻ്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിൽ 3,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വൻതാരയിൽ രക്ഷിക്കപ്പെട്ട മൃഗങ്ങൾ വളർന്നുവന്ന പച്ചപ്പും സമൃദ്ധവുമായ ആവാസവ്യവസ്ഥയെ അനുകരിക്കുന്ന ഒരു പുനഃസൃഷ്ടിക്കപ്പെടും നിരവധി പ്രശസ്ത വന്യജീവി വിദഗ്ധർ വൻതാരയുടെ ഭാഗമാകും
പുതിയ മൃഗസംരക്ഷണ കേന്ദ്രത്തിൽ അത്യാധുനിക ആരോഗ്യ സംരക്ഷണം, ആശുപത്രികൾ, ഗവേഷണം, അക്കാദമിക് കേന്ദ്രങ്ങൾ തുടങ്ങി നിരവധി അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കും. ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ), വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യുഡബ്ല്യുഎഫ്) തുടങ്ങിയ പ്രശസ്ത മൃഗസംരക്ഷണ സംഘടനകളുമായും വൻതാര സഹകരിക്കും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഈ പദ്ധതി 200-ലധികം ആനകളെയും നിരവധി ഉരഗങ്ങളെയും പക്ഷികളെയും വിൽക്കുന്നതിൽ നിന്നും വേട്ടയാടുന്നതിൽ നിന്നും രക്ഷിച്ചിട്ടുണ്ട് . കാണ്ടാമൃഗം, പുള്ളിപ്പുലി, മുതല എന്നിവയുടെ പുനരധിവാസം ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ഇടപെട്ട വൻതാര വന്യമൃഗങ്ങളെ രക്ഷിക്കാൻ മെക്‌സിക്കോയിലെയും വെനിസ്വേലയിലെയും അന്താരാഷ്‌ട്ര റെസ്‌ക്യൂ സെൻ്ററുകളുമായും സഹകരിച്ചിട്ടുണ്ട്.
ചൂഷണം നിറഞ്ഞതും അപകടകരവുമായ ചുറ്റുപാടുകളിൽ നിന്നോ മരണത്തിൻ്റെ വക്കിൽ നിന്നോ രക്ഷിക്കപ്പെട്ട നിരവധി മൃഗങ്ങളെ റെസ്ക്യൂ & റീഹാബിലിറ്റേഷൻ സെൻ്ററിൽ പാർപ്പിച്ചിട്ടുണ്ട് . 2100-ഓളം ജീവനക്കാർ നടത്തുന്ന ഈ കേന്ദ്രത്തിൽ റോഡപകടങ്ങളിൽ നിന്ന് കരകയറുകയോ ഭംഗിയുള്ള ചർമ്മത്തിന് വേണ്ടി വേട്ടയാടപ്പെടുകയോ ചെയ്ത 200-ലധികം പുള്ളിപ്പുലികളെയും പാർപ്പിക്കുന്നു. തമിഴ്‌നാട്ടിലെ ഒരു കേന്ദ്രത്തിൽ നിന്ന് വളരെ മോശം സാഹചര്യത്തിൽ വളരുന്ന 1000 മുതലകളെ യും ഇവിടെ അധിവസിപ്പിച്ചിട്ടുണ്ട്
മൊത്തത്തിൽ, 43 ഇനങ്ങളിലായി 2000-ലധികം മൃഗങ്ങളെ വൻതാര രക്ഷിച്ചു പുനരധിവസിപ്പിച്ചിട്ടുണ്ട് . 200 ആനകൾ, പുള്ളിപ്പുലികൾ, കടുവകൾ, സിംഹങ്ങൾ, ജാഗ്വറുകൾ തുടങ്ങിയ 300-ലധികം മാർജ്ജാര കുടുംബത്തിൽ പെട്ട വലിയ മൃഗങ്ങൾ , മാൻ പോലുള്ള 300-ലധികം സസ്യഭുക്കുകൾ, മുതലകൾ, പാമ്പുകൾ, ആമകൾ തുടങ്ങിയ 1200-ലധികം ഉരഗങ്ങൾ.
ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ കേന്ദ്രമായാണ് ഇത് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൃഗശാലയും വന്യജീവി സംരക്ഷണ കേന്ദ്രവും ഇന്ത്യയിലാണ് നിർമ്മിക്കപ്പെടുന്നത് എന്നതിൽ മൃഗസ്നേഹികൾക്ക് തീർച്ചയായും സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യാം
Discussion about this post