Saturday, January 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

വിളർച്ചയാണോ വിഷമിക്കണ്ട, പരിഹാരങ്ങൾ എളുപ്പം

by Brave India Desk
Feb 28, 2024, 06:13 am IST
in Health
Share on FacebookTweetWhatsAppTelegram

ശരിയായ വളർച്ചയ്ക്കും വികാസത്തിനും നമുക്ക് ആവശ്യമായ ഒരു മൂലകമാണ് ഇരുമ്പ്. ശരീരത്തിലെ കോശങ്ങളിൽ എല്ലാം പ്രാണവായുവായ ഓക്‌സിജൻ എത്തിക്കുന്നതിന് ആവശ്യമായ ഹീമോഗ്ലോബിൻ രൂപീകരണത്തിൽ ഇരുമ്പ് നിർണായക പങ്ക് വഹിക്കുന്നു. ആരോഗ്യകരമായി ഗർഭധാരണം നടത്താനും ഊർജ്ജസ്വലത ഉറപ്പാക്കാനും എല്ലാം ഇരുമ്പ് അത്യാവശ്യമാണ്. എന്നാൽ ശരീരത്തിൽ ഇരുമ്പിൻ്റെ കുറവ് വളരെ സാധാരണമാണ്, പ്രത്യേകിച്ച് സ്ത്രീകളിൽ. ഇരുമ്പിൻ്റെ അളവ് കു റയുന്നത് കൊണ്ടുണ്ടാകുന്ന രോഗമാണ് വിളർച്ച (അനീമിയ)

ഇരുമ്പിൻ്റെ അംശം കുറയുന്നതിൻ്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്?

Stories you may like

‘സ്കിൻകെയറിന്’ കസ്തൂരിമാൻ തന്നെ വേണോ? അറിയേണ്ട കാര്യങ്ങൾ

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

1. അകാരണമായ തളർച്ച.

2. ഉണർന്ന് എഴുന്നേൽക്കുമ്പോഴുള്ള തലകറക്കം.

3. കൂടുതൽ സമയം നിൽക്കുമ്പോൾ തലകറക്കം.

4. വിണ്ടുകീറിയ ചുണ്ടുകൾ:

5. നെഞ്ചെരിച്ചിലും ഹൃദയമിടിപ്പും:

6. മങ്ങിയ കണ്ണുകൾ:

7. ചെറിയ ആഘാതത്തിലും ചതവുണ്ടാവുക:

8. നഖം വിണ്ടുകീറുക

9. കുട്ടികൾ ഇഷ്ടികയോ മണ്ണോ കഴിക്കുന്നതും ഇരുമ്പിൻ്റെ അംശം ശരീരത്തിൽ കുറയുമ്പോഴാകാം.

10. വായയുടെ വശങ്ങൾ വിണ്ടുകീറുക

ഇരുമ്പിൻ്റെ കുറവു കാരണം രക്തത്തിൽ ഹീമോഗ്ളോബിൻ്റെ അളവ് കുറയും. ഹീമോഗ്ളോബിനാണ് രക്തത്തിന് ചുവന്ന നിറം നൽകുന്നത്. ഇരുമ്പിൻ്റെ അംശം കുറഞ്ഞാൽ ചർമ്മം വി റളിയതായി തോന്നും.  അനീമിയ ചർമ്മത്തിൻ്റെ വിളർച്ച പോലെ കണ്ണുകളും വിളറിയതായി കാണും. കണ്ണുകളിലെ മന്ദതയോ തെളിച്ചമില്ലായ്മയോ ഇരുമ്പിൻ്റെ കുറവിൻ്റെ ഒരു ലക്ഷണമായേക്കാം.

ഇരുമ്പിൻ്റെ കുറവ് രക്തക്കുഴലുകളെ ദുർബലമാക്കുകയും അവ പൊട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് ശരീരത്തിൽ എളുപ്പത്തിൽ ചതവ് ഉണ്ടാക്കുന്നു. ചർമ്മത്തിൻ്റെ പ്രധാന ഘടകമായ കൊളാജൻ്റെ ഉൽപാദനത്തിൽ ഇരുമ്പ് ഒരു പങ്കു വഹിക്കുന്നുണ്ട്.

ഇരുമ്പിൻ്റെ അഭാവത്തിൻ്റെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം മുട്ടൽ, കടുത്ത ക്ഷീണം, തണുത്ത കൈകളും കാലുകളും, തലവേദന എന്നീ ലക്ഷണങ്ങളും ഉണ്ടാകാം.

ഇരുമ്പ് കുറവെന്ന് എങ്ങനെ കണ്ടെത്താം?

ഒരു ചെ റിയ ലബോറട്ടറി പരിശോധനയിലൂടെ രക്തത്തിലെ ഹീമോഗ്ളോബിൻ അളവും മറ്റ് പരിശോധനകളും നടത്തി ഇരുമ്പിൻ്റെ അളവു കുറഞ്ഞാലുണ്ടാകുന്ന വിളർച്ച വളരെയെളുപ്പം കണ്ടുപിടിക്കാം. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ സർക്കാർ ആശുപത്രിയിലോ ഈ പരിശോധന പലപ്പോഴും സൗജന്യമാണ്.

വിളർച്ച കണ്ടെത്തിയാൽ എന്ത് ചെയ്യണം?

വിളർച്ച കണ്ടെത്തിയാൽ ഇരുമ്പിൻ്റെ അംശമടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കണം. എന്ത് കഴിച്ചാലാണ് ഇരുമ്പ് ശരീരത്തിൽ ലഭിക്കുക?

ഇരുമ്പിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണസ്രോതസ്സുകളിലൊന്നാണ് ചീര. ചീര, പയർവർഗ്ഗങ്ങൾ എന്നിവയിൽ നിന്ന് ശരീരത്തിനാവശ്യമുള്ള ഇരുമ്പ് ലഭിക്കും. മുരിങ്ങയില, പയർ ഇല, അഗത്തിച്ചീര, ചേമ്പില, കാബേജ്, തുടങ്ങിയ പച്ചക്കറികളിലും ഇരുമ്പുണ്ട്. തവിടോട് കൂടിയ ധാന്യങ്ങൾ, മുളപ്പിച്ച കടലകൾ, ശർക്കര, മാംസം, മത്സ്യം, കോഴി, ആട്, മാട് എന്നിവയുടെ കരൾ തുടങ്ങിയവയിൽ ഇരുമ്പ് കൂടുതൽ അടങ്ങിയിട്ടുണ്ട്.

ശർക്കര ഇരുമ്പിൻ്റെ നല്ലൊരു ഉറവിടമാണ്. മാത്രമല്ല ശർക്കരയിലെ ഇരുമ്പ് മനുഷ്യശരീരത്തിന് കൂടുതൽ ആഗിരണം ചെയ്യാനാകും എന്നും പഠനങ്ങളുണ്ട്. ശർക്കര പാനിയിൽ നെല്ലിക്കയിട്ട് ഉണക്കിയെടുത്ത നെല്ലിക്കമിഠായി ഗർഭിണികൾക്ക് പരമ്പരാഗതമായി തന്നെ നൽകിവരുന്നത്  ഇരുമ്പിൻ്റെ അളവ് കുറയാതിരിക്കാനാണ്.

വിളർച്ച കൂടുതലാണെങ്കിൽ  ആരോഗ്യവിദഗ്ധരുടെ നിർദ്ദേശപ്രകാരം ഇരുമ്പ് ഗുളികകൾ കഴിക്കേണ്ടിവരാം. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും സർക്കാർ ആശുപത്രികളിലും ഈ ഗുളികകൾ സൗജന്യമായി തന്നെ ലഭിക്കും. ഗർഭിണികൾക്കും പെൺകുട്ടികൾക്കും അംഗനവാടികൾ വഴിയും ഇരുമ്പ് ഗുളികകൾ വിതരണം ചെയ്യാറുണ്ട്.

Tags: Signs and symptoms of iron deficiencylow iron level
Share1TweetSendShare

Latest stories from this section

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

കാൻസർ ചികിത്സ ഇനി ചിലവ് കുറയും ; ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നിന് യുഎസ് എഫ്ഡിഎ അംഗീകാരം

കാൻസർ ചികിത്സ ഇനി ചിലവ് കുറയും ; ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നിന് യുഎസ് എഫ്ഡിഎ അംഗീകാരം

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

Discussion about this post

Latest News

പൂട്ടാൻ വെച്ച കമ്പനിയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച 26-കാരൻ;റോയൽ എൻഫീൽഡിന്റെ മരണമാസ് തിരിച്ചുവരവ്

പൂട്ടാൻ വെച്ച കമ്പനിയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച 26-കാരൻ;റോയൽ എൻഫീൽഡിന്റെ മരണമാസ് തിരിച്ചുവരവ്

ഭാഗ്യം തുണച്ചിട്ടും ഫലമില്ല, സഞ്ജുവിന് വീണ്ടും പിഴച്ചു; സുവർണ്ണാവസരം പാഴാക്കി താരം

ഭാഗ്യം തുണച്ചിട്ടും ഫലമില്ല, സഞ്ജുവിന് വീണ്ടും പിഴച്ചു; സുവർണ്ണാവസരം പാഴാക്കി താരം

സാരന്ദയിൽ ഏറ്റുമുട്ടൽ ; തലക്ക് 1.5 കോടി വിലയിട്ടിരുന്ന ഒരാൾ ഉൾപ്പെടെ 21 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

സാരന്ദയിൽ ഏറ്റുമുട്ടൽ ; തലക്ക് 1.5 കോടി വിലയിട്ടിരുന്ന ഒരാൾ ഉൾപ്പെടെ 21 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

127 വർഷത്തെ ബിസിന് രണ്ടായി പിളർന്നു! ഗോദ്‌റെജ് കുടുംബത്തിൻ്റെ 3400 ഏക്കർ ഭൂമി ആർക്ക്?

127 വർഷത്തെ ബിസിന് രണ്ടായി പിളർന്നു! ഗോദ്‌റെജ് കുടുംബത്തിൻ്റെ 3400 ഏക്കർ ഭൂമി ആർക്ക്?

ഹെയർസ്റ്റൈൽ പോലെ ബൗളിംഗും ക്യൂട്ട്, അവസാനമെറിഞ്ഞ 7 പന്തിൽ 3 വിക്കറ്റ് നേടി ശിവം ദുബെ; ഈ ഓൾ റൗണ്ടർക്ക് കൊടുക്കാം കൈയടി

ഹെയർസ്റ്റൈൽ പോലെ ബൗളിംഗും ക്യൂട്ട്, അവസാനമെറിഞ്ഞ 7 പന്തിൽ 3 വിക്കറ്റ് നേടി ശിവം ദുബെ; ഈ ഓൾ റൗണ്ടർക്ക് കൊടുക്കാം കൈയടി

കത്വയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ; ജെയ്‌ഷെ മുഹമ്മദ് ഭീകരൻ കൊല്ലപ്പെട്ടു

കത്വയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ; ജെയ്‌ഷെ മുഹമ്മദ് ഭീകരൻ കൊല്ലപ്പെട്ടു

24 മണിക്കൂർ… 550 കോടി; ജയിലിൽ പോകാതെ അനിയനെ രക്ഷിച്ച മുകേഷ് അംബാനി| ആ രാത്രിയിലെ രഹസ്യ കരാർ

24 മണിക്കൂർ… 550 കോടി; ജയിലിൽ പോകാതെ അനിയനെ രക്ഷിച്ച മുകേഷ് അംബാനി| ആ രാത്രിയിലെ രഹസ്യ കരാർ

അവർക്ക് ഇഷ്ടമായെങ്കിൽ എനിക്കും ഇഷ്ടം, മോഹൻലാലിന്റെ ആ ഒറ്റവാക്കിൽ ആ ഹിറ്റ് പിറന്നു; ഇതുകൊണ്ടാണ് അയാൾ ഇപ്പോഴും സ്റ്റാറായി നിൽകുന്നത്

അവർക്ക് ഇഷ്ടമായെങ്കിൽ എനിക്കും ഇഷ്ടം, മോഹൻലാലിന്റെ ആ ഒറ്റവാക്കിൽ ആ ഹിറ്റ് പിറന്നു; ഇതുകൊണ്ടാണ് അയാൾ ഇപ്പോഴും സ്റ്റാറായി നിൽകുന്നത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies