തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. തിരഞ്ഞെടുപ്പിൽ 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. മലപ്പുറത്തും പൊന്നാനിയും ലീഗ് മത്സരിക്കും. മൂന്നാം സീറ്റ് നൽകാനുള്ള ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
‘കോൺഗ്രസിന്റെ 16 സീറ്റിൽ പതിനഞ്ചിലും സിറ്റിംഗ് എംപിമാരുള്ള സാഹചര്യത്തിൽ മൂന്നാം സീറ്റ് അനുവദിക്കാനുള്ള ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു. അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നൽകും. അതിന് അടുത്ത രാജ്യസഭാ സീറ്റ് കോൺഗ്രസിനായിരിക്കും. അതാണ് ഇപ്പോൾ തീരുമാനിച്ചിരുക്കുന്ന ഫോർമുല. ഇത് ലീഗ് അംഗീകരിച്ചിട്ടുണ്ട്. വൈകാതെ തന്നെ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. നാളെ സ്‌ക്രീനിംഗ് കമ്മിറ്റി ചേരും’- വിഡി സതീശൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ 16 സീറ്റിൽ കോൺഗ്രസും രണ്ട് സീറ്റിൽ മുസ്ലീം ലീഗും ആയിരിക്കും മത്സരിക്കുക. കോട്ടയത്ത് കേരള കോൺഗ്രസും കൊല്ലത്ത് ആർഎസ്പിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post